ഋഷഭ് പന്തിനെ സന്ദർശിച്ച് ശ്രീശാന്ത്; കൂടെ റെയ്നയും ഹർഭജനും
മുംബൈ: വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സന്ദർശിച്ച് സുരേഷ് റെയ്നയും ഹർഭജൻ സിങ്ങും മലയാളി താരം ശ്രീശാന്തും. സന്ദർശനത്തിന് പിന്നാലെ സുരേഷ് റെയ്‌ന പന്തുമൊരുമിച്ചുള്ള ചിത്രം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചു. പന്തിന് ആശംസകൾ നേർന്നാണ് താരം ചിത്രം പങ്കുവെച്ചത്.
‘‘ഞങ്ങളുടെ സഹോദരന് എല്ലാവിധ ആശംസകളും. അദ്ദേഹത്തിന്റെ പരുക്ക് വേഗം മാറട്ടെ. ഞങ്ങൾ എപ്പോഴും നിന്റെ കൂടെ ഉണ്ടാകും. നിങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്ന് പറക്കട്ടെ.’’– ഋഷഭ് പന്തിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് റെയ്ന സമൂഹമാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിലുണ്ടായ വാഹനാപകടത്തിലാണ് ഋഷഭ് പന്തിനു പരിക്കേറ്റത്. കാർ ഓടിച്ചു വീട്ടിലേക്കു പോകുംവഴി ഡെറാഡൂൺ– ഡൽഹി ദേശീയപാതയിൽവച്ചാണ് വാഹനാപകടമുണ്ടായത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."