റമദാൻ: ഇഫ്‌താർ ടെന്റുകളും ഭക്ഷണവിതരണ കേന്ദ്രങ്ങളും സജീവം; ടെന്റുകൾ എവിടെയെന്നറിയാം
ദോഹ: റമദാൻ മാസം ആയതോടെ സ്വദേശികൾക്കും പ്രവാസികൾക്കും ഉൾപ്പെടെ ഗുണകരമാകുന്ന ഇഫ്‌താർ ടെന്റുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുകയാണ് ഖത്തർ ഭരണകൂടം. 10,000 പേർക്ക് ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാവുന്ന വിവിധ കേന്ദ്രങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്.
ഇഫ്താർ ടെന്റുകൾക്ക് പുറമേ, രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നോമ്പെടുക്കുന്നവർക്ക് ഔഖാഫ് – ജനറൽ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണവും ഇഫ്‌താറിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. പതിനായിരക്കണക്കിന് സാധാരണക്കാരായ പ്രവാസികൾക്കാണ് ഇത് ഗുണപ്രദമാകുന്നത്.
ഇഫ്താർ ടെന്റുകൾ ഒരുക്കിയ സ്ഥലങ്ങൾ:
– ഈദ് പ്രെയർ ഗ്രൗണ്ട് – ബിൻ ഒമ്രാൻ
– അൽ വക്ര സിറ്റി
– ഇൻഡസ്ട്രിയൽ ഏരിയ
– ഐൻ ഖാലിദ് (വ്യാഴം, വെള്ളി സൂഖ്)
– ന്യൂ സെൻട്രൽ മാർക്കറ്റ് – അൽ സൈലിയ
– അൽ ഖോർ – ഒത്മാൻ ബിൻ അഫാൻ പള്ളി
ഇഫ്താർ ഭക്ഷണ വിതരണം നടക്കുന്ന സ്ഥലങ്ങൾ:
– കോർണിഷ്
– കത്താറ
– ലുസൈൽ – പേൾ
– എംഐഎ പാർക്ക്
– സൂഖ് വാഖിഫ്
– ഈദ് പ്രാർത്ഥന ഗ്രൗണ്ട് അൽ അസീസിയ
– ഓൾഡ് അൽ റയാൻ പ്രാർത്ഥനാ മൈതാനം
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."