കൊടകര കുഴല്‍പ്പണകേസില്‍ അന്വേഷണം ബി.ജെ.പിയിലെ ഉന്നതരിലേക്ക്
തൃശൂര്‍: കൊടകരയില്‍ കുഴല്‍പ്പണകേസില്‍ അന്വേഷണം ബി..ജെ.പിയിലെ ഉന്നതരിലേക്ക്. കേസില്‍ അന്വേഷണ സംഘം തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരിയെയും മധ്യമേഖലാ സെക്രട്ടറി ജി കാശിനാഥനെയും ജില്ലാ ട്രഷറര്‍ സുജയ് സേനനെയും ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പൊലിസിന് ലഭിച്ചതാണറിയുന്നത്. കവര്‍ച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്നും സൂചനയുണ്ട്.
പണം കൊണ്ടുവന്ന സംഘത്തിന് കെ.ആര്‍ ഹരിയാണ് തൃശൂരിലെ സ്വകാര്യലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയതെന്നാണ് വിവരം. പുലര്‍ച്ച ഒന്നരവരെ ഹരിയും നഗരത്തില്‍ ക്യാമ്പ് ചെയ്തു. അര്‍ധരാത്രി സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതായും വിവരം ലഭിച്ചു. സുജയസേനനും ലോഡ്ജിലെത്തിയിട്ടുണ്ട്. ഇയാള്‍ കവര്‍ച്ച നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കൊടകരയിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെളിപ്പെടുത്തുന്നു. ജി.കാശിനാഥനും നഗരത്തില്‍ കേന്ദ്രീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."