ബ്ലാക്ക് ഫംഗസില്‍ ജാഗ്രത; മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസിന്റെ കാര്യത്തില്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി . മരുന്ന് ലഭ്യത ഉറപ്പാക്കും. പാര്‍ശ്വഫലം ഇല്ലാത്ത മരുന്ന് വില കൂടിയതാണെങ്കിലും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ആദിവാസി ഊരുകളില്‍ രോഗം പടരുന്നു. അവിടെ പരിശോധന നടത്തി രോഗികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
വാക്‌സീനേറ്റ് ചെയ്യേണ്ടവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സീന്‍ നല്‍കും. വൃദ്ധസദനങ്ങള്‍ ചിലതില്‍ വിവിധ രോഗങ്ങളുള്ളവര്‍ കാണും. അത് കൃത്യമായി പരിശോധിക്കും. അപൂര്‍വം ചിലയിടത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാ വയോജന കേന്ദ്രങ്ങളും സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. വേണ്ട നടപടികള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് അതിന് ക്രമീകരണം ഉണ്ടാക്കും. ചില മത്സ്യപച്ചക്കറി മാര്‍ക്കറ്റുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രതികൂലമാകുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യമുണ്ട്. ഇത് പരിശോധിച്ച് നിയന്ത്രണവിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ബ്ലാക്ക് ഫംഗസ് എന്ന രോഗവുമായി ബന്ധപ്പെട്ട് അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. അവയ്ക്ക് അടിസ്ഥാനമില്ല. ഈ രോഗം അപൂര്‍വമായ രോഗാവസ്ഥയാണ്. വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് രോഗം ബാധിക്കുന്നത്. കാറ്റഗറി സി വിഭാഗത്തിലെ രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ ബ്ലാക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തേക്കും. ഗുരുതര പ്രമേഹ രോഗികളിലാണ് രോഗം കൂടുതല്‍. അവര്‍ക്കുള്ള ചികിത്സാ മാനദണ്ഡം ആശുപത്രികള്‍ക്ക് നല്‍കി. പ്രമേഹം നിയന്ത്രണ വിധേയമാക്കാനുള്ള പ്രത്യേക ശ്രദ്ധ രോഗികളില്‍ നിന്ന് ഉണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."