പഞ്ചാബില്‍ വീണ്ടും അമരീന്ദര്‍- സിദ്ധു തര്‍ക്കം തലപൊക്കുന്നു; എ.എ.പിയിലേക്ക് പോകുമെന്ന ആരോപണം തെളിയിക്കണമെന്ന് സിദ്ധു
ഛണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് രണ്ട് ഉന്നത നേതാക്കള്‍ക്കിടയില്‍ വീണ്ടും തര്‍ക്കം. സിദ്ധു എ.എ.പിയിലേക്ക് പോകാന്‍ ശ്രമം നടത്തുന്നുവെന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ആരോപണമാണ് പുതിയ തര്‍ക്കത്തിലേക്ക് വഴിവച്ചത്. ആരോപണം തെളിയിക്കണമെന്ന് സിദ്ധു അമരീന്ദര്‍ സിങ്ങിനെ വെല്ലുവിളിച്ചു.
തനിക്ക് നിരവധി പ്രാവശ്യം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഒരിക്കല്‍പോലും ആരോടും അതാവശ്യപ്പെട്ടിട്ടില്ലെന്നും സിദ്ധു പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം നില്കുന്ന വീഡിയോയും സിദ്ധു ട്വീറ്റ് ചെയ്തു.
മറ്റൊരു പാര്‍ട്ടിയുടെ നേതാക്കളുമായി താന്‍ ഒരു കൂടിക്കാഴ്ചയെങ്കിലും നടത്തിയത് തെളിയിക്കണമെന്ന് സിദ്ധു പറഞ്ഞു. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുമെന്നും അതിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
നേരത്തെ, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന സിദ്ധു അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുകയും സിദ്ധുവിന് പുതിയ മന്ത്രിസ്ഥാനം നല്‍കുമെന്ന സൂചന നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."