HOME
DETAILS
MAL
ജ്ഞാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും
backup
May 17 2022 | 03:05 AM
വാരണാസി: ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയില്‍. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി
മസ്ജിദിലെ സര്‍വേയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
അതേസമയം, സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി സിവില്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. ജ്ഞാന്‍വാപി മസ്ജിദിലെ സര്‍വേ നടപടികള്‍ ഇന്നലെ അവസാനിച്ചിരുന്നു.
മസ്ജിദ് പരിസരത്തെ കിണറില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അവകാശപ്പെട്ടതിന് പിന്നാലെ വാരണാസി സിവില്‍ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സീല്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."