സുന്നി ബാലവേദി നേതൃ ശില്പശാല 24ന്
തേഞ്ഞിപ്പലം: സതേണ്‍ റീഫ്രഷ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നേതൃശില്പശാല 24 ന് ആലപ്പുഴയില്‍ നടക്കും. ദക്ഷിണ മേഖലയിലെ എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായാണ് നേതൃശില്പശാല നടത്തുന്നത്.
രാവിലെ 9.30ന് ആലപ്പുഴ സി.എച്ച് മഹല്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നേതാക്കള്‍, ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.ബി.വി ഭാരവാഹികള്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍, എസ്.കെ.എസ്.ബി.വി റെയ്ഞ്ച് കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
യോഗത്തില്‍ ശഫീഖ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ ചേളാരി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഒളവട്ടൂര്‍, അബ്ദുല്‍ മനാഫ് കോട്ടോപാടം, അംജിദ് തിരൂര്‍ക്കാട്, മുബശ്ശിര്‍ മേപ്പാടി, സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, മുനാഫര്‍ ഒറ്റപ്പാലം, ഫുആദ് വെള്ളിമാട്കുന്ന്, ഹാഫിസ് പാലപ്പിള്ളി, സുഫ്യാന് ചെറുകര, ഇസ്മാഈല്‍ കൂരിയാട്, മുനീബ് പേരാമ്പ്ര, റിസാല്‍ദര്‍ അലി ആലുവ, മുഹമ്മദ് മുബാശ് ആലപ്പുഴ, സജീര്‍ കാടച്ചിറ, ശഫീഖ് ചൂരി തുടങ്ങിയവര്‍ പങ്കെടുത്തു. സാജിര്‍ കൂരിയാട് സ്വാഗതവും ബാദുശ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."