കാരുണ്യം, സംസ്‌കരണം, മോചനം; എസ്.വൈ.എസ് റമളാന്‍ കാമ്പയിന്‍ മലപ്പുറംജില്ലയില്‍ തുടക്കമായി
മലപ്പുറം: കാരുണ്യം, സംസ്‌കരണം, മോചനം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ശാഖാ തല വായനാ മുറി മനന മത്സരത്തിനുള്ള റമളാന്‍ സന്ദേശ സമ്മാനം എന്ന പുസ്തകം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കൊണ്ടോട്ടി മണ്ഡലം ട്രഷറര്‍ കോപ്പിലാന്‍ അബുഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു.
സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സലീം എടക്കര, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, ബാപ്പു മുതുപറമ്പ്, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, ശമീര്‍ ഫൈസി ഒടമല, അബ്ദുറഷീദ് ദാരിമി പൂവ്വത്തിക്കല്‍, പി.കെ ലത്തീഫ് ഫൈസി, മുനീര്‍ മാസ്റ്റര്‍ മുതുവല്ലൂര്‍, എന്നിവര്‍ പങ്കെടുത്തു.
മണ്ഡലം തലത്തില്‍ ലീഡേഴ്‌സ് തസ്‌കിയത്ത് ലോഞ്ചും പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ മജ്‌ലിസുതഹ് രീളും, ശാഖാ തലത്തില്‍ പ്രമേയ പ്രഭാഷണങ്ങള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഇഅ്തികാഫ് ജല്‍സകള്‍, ഉറവ് റിലീഫ്, തബ്‌സ്വിറ മതപഠന ബോധവല്‍കരണ പ്രവര്‍ത്തനം, ഖത്മ് മജ്‌ലിസ് എന്നിവ നടക്കും. ശാഖാ തല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യുണിറ്റ് കമ്മിറ്റി സമ്മാനങ്ങളും, ജില്ലാ കമ്മിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കും. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പല്‍, ശാഖാ കമ്മിറ്റികളോട് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."