കൊച്ചിയിൽനിന്ന് തട്ടിയെടുത്ത ബോട്ട് കണ്ടെത്തി; തൊഴിലാളികൾ സുരക്ഷിതർ
മട്ടാഞ്ചേരി
കൊച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോയ മത്സ്യബന്ധനബോട്ടും തൊഴിലാളികളെയും കൊച്ചി കോസ്റ്റൽ പൊലിസ് കസ്റ്റഡിയിലെടുത്തു.
കന്യാകുമാരി തേങ്ങാപട്ടണം പുതുക്കാട് നിന്നാണ് ബോട്ട് പോലിസ് കസ്റ്റഡിയിലെടുത്തത്. ബോട്ടിലെ 11 തൊഴിലാളികളും സുരക്ഷിതരാണന്ന് കോസ്റ്റൽ പൊലിസ് അറിയിച്ചു. എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ അഫ്ഷർ, വിനീത് എന്നിവരാണ് കന്യാകുമാരിയിലെത്തി ബോട്ടും തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തത്.
കുഴുപ്പള്ളി രാജൻ്റെ ഉടമസ്ഥതയിലുള്ള യു.ആൻഡ് കമ്പനിയുടെ മറൈൻ മൃന്ന് എന്ന ബോട്ടാണ് കഴിഞ്ഞ ദിവസം കൊച്ചിക്കു സമീപം കടലിൽനിന്ന് തമിഴ്നാട്ടിൽ നിന്നുള്ള പത്തംഗ സംഘം ആയുധങ്ങൾക്കാട്ടി തട്ടിയെടുത്തത്. മലയാളിയായ സ്രാങ്ക് സൂസനെ കൂടാതെ അഞ്ച് വടക്കേ ഇന്ത്യക്കാരും അഞ്ച് തമിഴ്നാട്ടുകാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
തൊഴിലാളികൾ തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് തട്ടിയെടുക്കലിന് പിന്നിലെന്നാണ് പറയുന്നത്.
കോസ്റ്റൽ പൊലിസ് കസ്റ്റഡിയിലെടുത്ത ബോട്ട് വിഴിഞ്ഞം ഹാർബറിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി ബോട്ടും തൊഴിലാളികളെയും കൊച്ചിയിലെത്തിക്കും. തുടർന്ന് നടപടികൾ പുർത്തിയാക്കി കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."