HOME
DETAILS

കറുപ്പണിഞ്ഞ് സര്‍പ്രൈസ് എന്‍ട്രിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്; സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിക്കായി ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം

  
backup
March 27 2023 | 07:03 AM

national-congress-on-trinamools-surprise-entry-at-black-protest

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പുറത്തും ശക്തമായ പ്രതിഷേധം. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്‌കും ധരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിര്‍ത്തിവച്ചു.

അതിനിടക്ക് കറുപ്പണിഞ്ഞുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരുടെ 'സര്‍പ്രൈസ് എന്‍ട്രി' യാണ് ശ്രദ്ധേയമായത്. ഇന്ന് രാവിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലും തൃണമൂല്‍ പ്രതിനിധികള്‍ പങ്കെടുത്തു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ വിഷയത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ടത് ആവശ്യമാണെന്നും അതിനാല്‍ മാത്രമാണ് തങ്ങള്‍ പിന്തുണയുമായെത്തിയതെന്നും തൃണമൂല്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി മുന്നോട്ടു വരുന്ന ആരേയും തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

പിന്തുണക്കുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ജനാധിപത്യത്തേയും ഭരണഘടനയേയും ജനങ്ങളുടെ സുരക്ഷയേയും സംരക്ഷിക്കാന്‍ മുന്നോട്ടുവരുന്നവരെയെല്ലാം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ പിന്തുണക്കുന്ന ഓരോരുത്തര്‍ക്കും ഞങ്ങള്‍ നന്ദി അറിയിക്കുന്നു- ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബദ്ധശത്രുവായ ബി.ആ.എസും കറുപ്പ് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ലമെന്റിന് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

ജനപ്രതിനിധികളെ ശിക്ഷിച്ചാലുടന്‍ സഭയിലെ അംഗത്വം റദ്ദാക്കാന്‍ പാടില്ലെന്നു ആവശ്യപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതിയില്‍ പരാമര്‍ശിക്കും. രണ്ട് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അപ്പീല്‍ നല്‍കാനുള്ള സാവകാശം ജനപ്രതിനിധിക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ലോക് സഭാ അംഗത്വം റദ്ദാക്കിയ സാഹചര്യവും വ്യക്തമാക്കുന്നുണ്ട് . മലപ്പുറം സ്വദേശിയും ഡല്‍ഹിയില്‍ ഗവേഷകയുമായ ആഭാ മുരളീധരനാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  24 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  24 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  24 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  24 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  24 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  24 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  24 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  24 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  24 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  24 days ago