യുനിക് തണ്ടപ്പേർ പദ്ധതി നിലവിൽ വന്നു
തിരുവനന്തപുരം
തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കുന്ന യുനിക് തണ്ടപ്പേർ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ യുനിക് തണ്ടപ്പേർ രസീത് ഗതാഗത മന്ത്രി ആന്റണി രാജുവിന് കൈമാറി. ആധാറുമായി തണ്ടപ്പേര് ബന്ധിപ്പിക്കുന്നതുവഴി ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടോ അതെല്ലാം ഒരു തണ്ടപ്പേരിലാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഭൂമിയുടെ കൈവശാവകാശ രേഖകൾ കിട്ടാൻ കാലതാമസം നേരിടുന്നത് പരിഹരിക്കാനാകും. കർഷകർക്ക് സബ്‌സിഡി കിട്ടാനുള്ള തടസവും ഭൂമിയുടെ ഉപയോഗവും ക്രയവിക്രയവുമായി ബന്ധപ്പെട്ടുമുള്ള തടസങ്ങളും ഇതോടെ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുണ്ടെങ്കിൽ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ
പ്രയോജനങ്ങൾ
പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നത് കണ്ടെത്താം
ഭൂരേഖകളിൽ കൃത്യതതയും സുരക്ഷിതത്വവും ഉറപ്പാക്കാം
ക്രയവിക്രയവുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങും
വിള ഇൻഷുറൻസും കാർഷിക സബ്‌സിഡിയും കിട്ടാനുള്ള കാലതമാസം നീങ്ങും
ബെനാമി ഇടപാടുകൾ നിയന്ത്രിക്കാനാകും
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയാനാകും
ഭൂമി സംബന്ധമായ വിവരങ്ങളും നികുതി രസീതിയും ഡിജിലോക്കറിൽ ലഭ്യമാകും
മിച്ചഭൂമി കണ്ടെത്താനും പതിച്ച് നൽകാനുമാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."