HOME
DETAILS

മണ്ണിലും മനസിലും കല്ലിട്ട സർക്കാർ; പ്രതിഷേധങ്ങൾക്കൊടുവിൽ പിൻമാറ്റം

  
backup
May 17 2022 | 06:05 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%9f%e0%b5%8d


പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ജനിച്ചു വളർന്ന വീടിനും മണ്ണിനും വേണ്ടി സമരം ചെയ്തവരെ അടിച്ചൊതുക്കി സിൽവർലൈൻ പദ്ധതി നടപ്പാക്കാനിറങ്ങിയ രണ്ടാം പിണറായി സർക്കാരിന് താൽക്കാലികമായെങ്കിലും പരാജയം സമ്മതിക്കേണ്ടിവന്നു. അതിരടയാള കല്ലിടലുമായി ബന്ധപ്പെട്ട വൻ പ്രതിഷേധങ്ങൾക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സമരക്കാരും പൊലിസുമായുള്ള നിരന്തര സംഘർഷങ്ങൾക്കും പിന്നാലെയാണ് കല്ലിടൽ നിർത്തികൊണ്ടുള്ള സർക്കാർ തീരുമാനം. ഇനി ജി.പി.എസ് വഴി സർവേ നടത്തുമെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
എന്നാൽ കെ റെയിലാകട്ടെ കല്ലിടൽ തുടരുമെന്നും പറയുന്നു. കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘർഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽനിന്നു വരെ കടുത്ത എതിർപ്പുയർന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സിൽവർലൈനിനെ അനുകൂലിച്ച് സർക്കാരിനു വേണ്ടി വാദിക്കാനെത്തുന്നവർ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിച്ചില്ല.
തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിർത്തിവച്ചതും വലിയ ചർച്ചയായി. സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ സൂക്ഷിച്ചു നീങ്ങണമെന്ന് സി.പി.എമ്മും സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
കല്ലിടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെയും ജനകീയ സമരസമിതിയുടേയും നേതൃത്വത്തിൽ വലിയ സമരങ്ങളാണ് കേരളത്തിൽ അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തിനിടെ നിരത്തുകളിൽ പൊലിസിന്റെ ലാത്തിക്കും ചവിട്ടിനും ഇരകളായി. ജി.പി.എസ് സംവിധാനം ഉപയോഗിച്ചോ ജിയോ ടാഗ് വഴിയോ സർവേ നടത്താമെന്ന് നേരത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും കല്ലിടലുമായി മുന്നോട്ടു പോകാനായിരുന്നു സർക്കാർ തീരുമാനം. ബലപ്രയോഗം കൂടിയതോടെ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ കല്ലുകൾ പിഴുതെറിഞ്ഞു. പ്രതിഷേധം രൂക്ഷമായതോടെ സർവേ നടപടികൾ തടസപ്പെട്ടു.
സർവേ നടത്തുന്ന കമ്പനി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. മാത്രമല്ല സിൽവർലൈൻ പദ്ധതിയിലെ എതിർപ്പുകൾ ഇല്ലാതാക്കാൻ സംഘടിപ്പിച്ച ചർച്ചയിലും സർക്കാരിന് വൻതിരിച്ചടിയായി. പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാൻ വന്നവർപോലും കല്ലിടലിനെ എതിർത്തു.
തൃക്കാക്കരയിൽ പ്രധാന പ്രചാരണ വിഷയം സിൽവർലൈൻ ആയിരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കല്ലിടൽ നടപടികൾ നിർത്തിവച്ചു. ഭൂമിയുടെ ഉടമകൾക്കു താൽപര്യമുള്ള സ്ഥലങ്ങളിൽ കല്ലിടാമെന്നും മറ്റിടങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും കെ റെയിൽ കോർപറേഷൻ നിർദേശിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.
കല്ലിടൽ നിർത്താൻ തീരുമാനിച്ചതോടെ തൃക്കാക്കരയിൽ പ്രധാന പ്രചാരണ വിഷയം സിൽവർലൈനാകും. ഇനി കല്ലിടലിനെതിരേ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമോയെന്ന കാര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തേണ്ടത്.
ജനരോഷം സർക്കാരിന് ബോധ്യപ്പെട്ടു:
വി.ഡി സതീശൻ
കൊച്ചി
ജനരോഷം സർക്കാരിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കെ റെയിൽ കല്ലിടൽ നിർത്തിവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിൽ ജനങ്ങളെ സമീപിച്ചപ്പോൾ ജനരോഷം കൂടുതൾ വ്യക്തമായി. സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago