പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പാണ് മുഖ്യം, കോണ്‍ഗ്രസില്‍ താഴെ തട്ടുമുതല്‍ അഴിച്ചു പണി ആവശ്യമെന്നും കെ.സി ജോസഫ്
എറണാകുളം: കോണ്‍ഗ്രസില്‍ താഴെ തട്ടുമുതല്‍ അഴിച്ചു പണി ആവശ്യമെന്ന് കെ.സി ജോസഫ്. നേതൃതലത്തില്‍ മാത്രം മാറ്റമുണ്ടായിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പാണ് മുഖ്യം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഒഴിവാക്കാനാവില്ലെന്നും കെ.സി ജോസഫ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിന് പാര്‍ട്ടിക്കകത്ത് എതിര്‍പ്പുയര്‍ന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് സ്വാഭാവികമാണെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് വി.ഡി സതീശന്റെ നാമം ആരും എതിര്‍ത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. അത് സ്വാഭാവികമാണ്. ചെന്നിത്തല വരണമെന്ന് താല്‍പര്യമുള്ളവര്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ സതീശന്റെ വരവിനെ ആരും എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി പുനഃസംഘടന ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തലമുറ മാറ്റം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളമുള്‍പെടെ സംസ്ഥാനങ്ങളിലെ പരാജയമുള്‍പെടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ അശോക് ചവാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ഹൈക്കമാന്‍ഡി നിയമിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമായിരിക്കും കെ.പി.സി.സി പുനഃസംഘടന എന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."