HOME
DETAILS

പവർകട്ട് 15 മണിക്കൂർ ആക്കും, രാത്രി കർഫ്യൂ ഏർപ്പെടുത്തി ; ശ്രീലങ്ക ഇരുട്ടിലേക്ക് ശേഷിക്കുന്നത് ഒരുദിവസത്തേക്കുള്ള ഇന്ധനം

  
backup
May 17 2022 | 06:05 AM

%e0%b4%aa%e0%b4%b5%e0%b5%bc%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-15-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b5%bc-%e0%b4%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കൊളംബോ
ശ്രീലങ്കയിലെ ഇന്ധനക്ഷാമം അതിഭീകരമായ അവസ്ഥയിൽ. ഒരുദിവസത്തേക്ക് മാത്രമുള്ള പെട്രോളാണ് രാജ്യത്ത് അവശേഷിക്കുന്നതെന്ന് പുതിയതായി അധികാരത്തിലേറിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.
പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തരമായി ഏഴരകോടി യു.എസ് ഡോളർ അടുത്തദിവസങ്ങൾക്കുള്ളിൽ രാജ്യത്തിന് ലഭിക്കേണ്ടതുണ്ട്. വൈകാതെ സർക്കാരിന്റെ പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നും വിക്രമസിംഗെ അറിയിച്ചു. അധികാരത്തിലേറിയ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധനചെയ്യവെയാണ് പ്രധാനമന്ത്രി രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചത്.
ഡീസലിന്റെ കുറവ് ഉണ്ടായെങ്കിലും ഞായറാഴ്ച കപ്പൽ വഴി ഡീസൽ എത്തിയതിനാൽ അതുവഴിയുള്ള പ്രതിസന്ധി തൽക്കാലത്തേക്ക് പരിഹരിക്കപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ രാജ്യത്ത് ദിവസവും 15 മണിക്കൂർ വരെ പവർകട്ട് ഏർപ്പെടുത്തേണ്ടിവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതിനിടെ, ഭരണപക്ഷ- പ്രതിപക്ഷ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ ഞായറാഴ്ച പിൻവലിച്ചെങ്കിലും ഇന്നലെ അതു പുനഃസ്ഥാപിച്ചു. വൈകീട്ട് ഏഴുമുതൽ രാവിലെ അഞ്ചുവരെയാണ് കർഫ്യൂ നിലനിൽക്കുക. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 230 പേരെയാണ് അറസ്റ്റ്‌ചെയ്തത്. അതിൽ 68 പേരെ റിമാൻഡ് ചെയ്തതായും പൊലിസ് അറിയിച്ചു.
അതേസമയം, തമിഴ്പുലികളെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുള്ള വാർത്തകൾ ശ്രീങ്കൻ സർക്കാർ തള്ളി.
തമിഴ് വംശഹത്യാദിനം അടുത്തുവരുന്നത് കണക്കിലെടുത്തുള്ള പൊതുനിർദേശം മാത്രമാണിതെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നാളെയാണ് ആഭ്യന്തരയുദ്ധത്തിൽ അന്തിമവിജയം നേടുന്നതിനായി ലങ്കൻസൈന്യം തമിഴ് വംശജരെ കൂട്ടക്കൊല ചെയ്തതിന്റെ വാർഷികമായ തമിഴ് വംശഹത്യാദിനം.
രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് എൽ.ടി.ടി.ഇയെ പുനരജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്ന് കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. നാളെ ആക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  6 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  17 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  21 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  35 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  41 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago