'സത്യസരണി'യിലേക്ക് ഹിന്ദുഐക്യവേദി മാര്‍ച്ച്: ആയിരത്തോളം പേര്‍ക്കെതിരേ കേസ്
മഞ്ചേരി: മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണി മതപഠനകേന്ദ്രത്തിലേക്കു ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു. കേന്ദ്രത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്. മതസ്ഥാപനങ്ങള്‍ കൈയേറാനുള്ള ഫാസിസ്റ്റ് നീക്കം തടയുമെന്നു പറഞ്ഞ് പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും മഞ്ചേരിയില്‍ സംഘടിച്ചെത്തിയിരുന്നു.
ഇരു വിഭാഗങ്ങളില്‍ നിന്നും ആയിരത്തോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ആയുധങ്ങളുമായി സംഘടിക്കുക , വിദ്വേഷ പ്രസംഗം നടത്തുക, ഗതാഗതം തടസപ്പെടുത്തുക, പൊലിസിന്റെ ഉത്തരവ് ലംഘിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ മനസില്‍ ഭീതിവളര്‍ത്താനുള്ള രണ്ട് സംഘടനകളുടേയും നീക്കം പൊലിസിന്റെ ശക്തമായ ഇടപെടല്‍ മൂലം വിഫലമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."