HOME
DETAILS

ലക്ഷദ്വീപ് കാവിവത്കരിക്കാന്‍ നീക്കം; പ്രതിഷേധം കനക്കുന്നു

  
backup
May 23 2021 | 04:05 AM

65461513
 
കൊച്ചി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് കാവിവത്കരിക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് ദ്വീപ് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു. 
കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേലിന്റെ നീക്കങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ തുടങ്ങിവച്ച പ്രതിഷേധം ഇപ്പോള്‍ പൊതുജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
 
'കൊറോണക്കാലത്ത് വിദ്യാര്‍ഥി വിപ്ലവം വീട്ടുപടിക്കല്‍ ' എന്ന പ്രമേയവുമായി ലക്ഷദ്വീപ് സ്റ്റുഡന്റ് അസോസിയേഷന്‍ (എല്‍.എസ്.എ)ആണ് ഓണ്‍ലൈന്‍ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പ്രായ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ പ്രമേയവും ഏറ്റെടുത്ത് ആയിരങ്ങള്‍ ഓണ്‍ലൈനില്‍ അണിനിരക്കുകയാണ്. ഇതോടൊപ്പം 'സേവ് ലക്ഷദ്വീപ് ' കാംപയിനുമായി കേരളം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിന്തുണ ലഭിക്കുകകൂടി ചെയ്തതോടെ സമരം ശക്തി പ്രാപിച്ചു. ബീഫ് നിരോധനം അടക്കമുള്ള കാവിവത്കരണ നീക്കങ്ങളും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു.
മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ ദ്വീപിലെ ജനപ്രതിനിധികളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയിരുന്ന കൊവിഡ് മാനദണ്ഡങ്ങളുടെ ഫലമായി കഴിഞ്ഞ ഒരുവര്‍ഷം ദ്വീപില്‍ ഒരുകൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 
 
എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ചുമതലയേറ്റ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേല്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ എടുത്തുകളഞ്ഞ് ദ്വീപിലെ നടപടിക്രമങ്ങളുടെ ഭാഗമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍ (എസ്.ഒ.പി) തിരുത്തുകയായിരുന്നു.ഇതോടെ ദ്വീപില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയും ലോക്ക്ഡൗണ്‍
ഏര്‍പ്പെടുത്തുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യസുരക്ഷയും മറ്റും ഏര്‍പ്പെടുത്താനും നടപടിയുണ്ടായില്ല. 
 
ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടു. ദ്വീപില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്ക് പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയാണ് കൊവിഡ് ചികിത്സയ്ക്ക് നിയോഗിച്ചത്. 
 
നഴ്‌സുമാര്‍ക്ക് വേതനകുടിശ്ശിക ഉണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.ഇതും പ്രതിഷേധത്തിനു കാരണമായി. മാസങ്ങള്‍ക്കു മുമ്പ് പശു, പോത്ത് എന്നിവയെ അറുക്കുന്നതിന് ദ്വീപില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചിരുന്നു. 
 
കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ലോക്ക്ഡൗണിന്റെ മറവില്‍ ഈ നീക്കം പുനരാരംഭിക്കുമെന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
 
 ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ലോകത്ത് കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ ലക്ഷദ്വീപില്‍ ഗുണ്ടാ നിയമം നടപ്പാക്കാനുള്ള നീക്കമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ലോക്ക്ഡൗണിനുശേഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് ഇറങ്ങാനുള്ള നീക്കത്തിലാണ് ദ്വീപ് ജനത.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനോടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago