38 പേർക്ക് ജയിൽ മോചനം നൽകി അജ്ഞാതൻ; ഒമാനിലെ സ്വദേശിയുടെ കാരുണ്യത്തിന് കയ്യടിച്ച് ലോകം
മസ്‌കത്ത്: പുണ്യമാസത്തിൽ അജ്ഞാതനായ വ്യക്തിയുടെ കാരുണ്യത്തിൽ 38 പേര്‍ക്ക് ജയിൽ മോചനം. പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്ത വ്യക്തി ഒമാൻ ജയിലിൽ കഴിയുന്നവരുടെ പിഴ തുക അടച്ചുതീര്‍ത്താണ് അവരെ മോചിപ്പിച്ചത്. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഇദ്ദേഹം ഇത്തരത്തില്‍ തടവുകാരെ മോചിപ്പിക്കുന്നത്.
പിഴ അടയ്ക്കാന്‍ പണമില്ലാതെ ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ വാസം അനുഭവിക്കുന്ന ആളുകൾക്കാണ് ഈ അജ്ഞാതൻ അത്താണിയായത്. പണമില്ലാതെ ജയിലിൽ കഴിയുന്നവർക്ക് വേണ്ടി നിലകൊള്ളുന്ന ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ മോചനം സാധ്യമാക്കുന്ന 'ഫാക് കുറുബ' പദ്ധതിയുമായി ചേര്‍ന്നാണ് ഈ അജ്ഞാതനും കാരുണ്യ പ്രവർത്തിയില്‍ ഭാഗമാകുന്നത്.
2012ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതിനോടകം ഗുണഭോക്താക്കളായത് 4,969 തടവുകാരാണ്. ജനങ്ങളില്‍ നിന്നു പണം സ്വരൂപിച്ചാണു മോചനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഈ വര്‍ഷം കൂടുതല്‍ പേര്‍ക്കു മോചനം സാധ്യമാക്കുമെന്നു നേരത്തെ ലോയേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം അജ്ഞാതന്റെ പ്രവർത്തിയിൽ കയ്യടിക്കുകയാണ് ജനങ്ങൾ. ദാഹിറ ഗവര്‍ണറേറ്റില്‍ നിന്നുള്ള സ്വദേശിയാണ് അജ്ഞാതൻ എന്ന് മാത്രമാണ് വിവരം. കഴിഞ്ഞ ഏഴ് വർഷത്തിനിടെ നൂറ് കണക്കിന് മനുഷ്യർക്കാണ് ഈ അജ്ഞാതൻ പുതുജീവിതം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."