ജ്ഞാന്‍വാപി പള്ളി സര്‍വേയില്‍ വിമര്‍ശനവുമായി സുപ്രിം കോടതി; സുരക്ഷയുടെ പേരില്‍ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തരുത്
ന്യുഡല്‍ഹി: ജ്ഞാന്‍വാപി പള്ളിയില്‍ നിന്നു കിട്ടിയ ശിവലിംഗം എവിടെയെന്ന ചോദ്യവുമായി സുപ്രിം കോടതി.
സര്‍വേ നടപടികളെ നിസാരവത്കരിച്ചതിനാണ് സുപ്രിംകോടതിയുടെ ശാസന. സര്‍വ്വേയില്‍ ഇടപെട്ട സുപ്രിംകോടതി സര്‍വേ കമ്മിഷണര്‍ അജയ് മിശ്രയെ മാറ്റി. സര്‍വേ വിവരങ്ങള്‍ ചോര്‍ന്നതിലാണ് നടപടി. ജില്ലാ മജിസ്‌ട്രേറ്റിനാണ് സംരക്ഷണ ചുമതല. ജില്ലാ മജിസ്‌ട്രേറ്റ് പോലും ശിവലിംഗം കണ്ടിട്ടില്ല. സുരക്ഷയുടെ പേരില്‍ മുസ്ലിംകളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടുദിവസം കൂടി കോടതി അനുമതി നല്‍കിയിട്ടുണ്ട്.
സര്‍വേ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് പള്ളികമ്മിറ്റി കോടതിയില്‍ ആവശ്യപ്പെട്ടു. ജ്ഞാന്‍വാപി ആരാധനാലയമാണ്. ശിവലിംഗം കണ്ടുവെന്ന വാദം അംഗീകരിക്കാനാകില്ല. മുന്നറിയിപ്പില്ലാതെ പള്ളിപ്പരിസരം സീല്‍ ചെയ്തത് തെറ്റായ നടപടിയാണ്. വരാണസി കോടതിയുടെ നടപടി തിടുക്കത്തിലായി. പറയാനുളളത് കേള്‍ക്കാനുള്ള സാവകാശം പോലും കോടതി കാട്ടിയില്ലെന്നും പള്ളിക്കമ്മിറ്റി സുപ്രീം കോടതിയില്‍ പറഞ്ഞു. അതേ സമയം കാര്യങ്ങള്‍ കീഴ്‌ക്കോടതി തീരുമാനിക്കട്ടെയെന്ന മറുപടിയാണ് സുപ്രിം കോടതി നല്‍കിയത്. ആരാധനാലയങ്ങളെ സംബന്ധിച്ച 1991ലെ നിയമത്തിന്റെ ലംഘനമാണ് സര്‍വ്വെയ്ക്കുള്ള ഉത്തരവെന്നാണ് പള്ളി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."