HOME
DETAILS

വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രി യൂസഫലിയുടെ സഹായംതേടി

  
backup
August 21 2016 | 00:08 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%82-%e0%b4%86%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി വ്യവസായി എം.എ യൂസഫലിയോട് അഭ്യര്‍ഥിച്ചു.  ലുലു മാളിന്റെ നിര്‍മാണത്തിന് തിരുവനന്തപുരം ദേശീയപാതയില്‍ ആക്കുളത്ത് ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വീകരിക്കാന്‍ കേരളത്തിന് സന്തോഷമേയുള്ളൂ. വലിയ തോതിലുള്ള വികസനമാണ് ലുലു മാളിലൂടെ തലസ്ഥാനത്തിന് ലഭിക്കാന്‍ പോകുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ യൂസഫലിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
ഗള്‍ഫിലെ നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും ഇല്ലാതെ കേരളത്തിലേക്ക് കടന്നുവരാം. കേരളം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാണ്. പുറത്തുനിന്നുള്ളവരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ യൂസഫലിയുടെ സംരംഭങ്ങളിലൂടെ കഴിയും. ഇതിന് യൂസഫലിതന്നെ മുന്‍കൈ എടുക്കണം. അതിന് ഉറപ്പുനല്‍കുന്നതില്‍ ഒരു മടിയും ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ അധ്യക്ഷനായി. മാളിന്റെ മോഡല്‍ അനാച്ഛാദനം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഹോട്ടലിന്റെയും കണ്‍വന്‍ഷന്‍ സെന്ററിന്റെയും മോഡല്‍ അനാച്ഛാദനം മന്ത്രി ഇ.ചന്ദ്രശേഖരനും പൈലിങ് സ്വിച്ച് ഓണ്‍ കര്‍മം  ശശി തരൂര്‍ എം.പിയും നിര്‍വഹിച്ചു. ഒ.രാജഗോപാല്‍ എം.എല്‍.എ മാളിന്റെ ബ്രോഷര്‍ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. 2018 ഓഗസ്റ്റോടെ ഷോപ്പിങ് മാളിന്റെയും 2019 മാര്‍ച്ചോടെ ഹോട്ടലിന്റെയും കണ്‍വന്‍ഷന്‍ സെന്ററിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന്  എം.എ യൂസഫലി പറഞ്ഞു.        



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago