HOME
DETAILS

മനോഹരൻ: വാഹനപരിശോധനയുടെ രക്തസാക്ഷി

  
backup
March 27 2023 | 20:03 PM

manoharan-martyr-of-vehicle-inspection


പൊലിസ് വാഹനപരിശോധനയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഇരുമ്പനം കർഷക കോളനിയിലെ ചാത്തൻവേലിൽ മനോഹരൻ എന്ന അമ്പത്തിരണ്ടുകാരൻ. വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലിസ് ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ കസ്റ്റഡിയിലെടുത്ത മനോഹരൻ സ്‌റ്റേഷനിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് മരിക്കുന്നത്. രാത്രിയിൽ ബൈക്കിൽ പോകുകയായിരുന്ന മനോഹരനെ റോഡിൽ വാഹനപരിശോധന നടത്തുകയായിരുന്ന പൊലിസ് കൈകാണിച്ചു നിർത്തുന്നു.

മനോഹരൻ ബൈക്ക് നിർത്തിയത് അൽപം അകലെയായി എന്ന കാരണത്താൽ തൃപ്പൂണിത്തുറ എസ്.ഐ ജിമ്മി ജോസ് പരസ്യമായി മുഖത്തടിച്ചു. പിന്നെ ബലമായി പൊലിസ് ജീപ്പിൽ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇങ്ങനെയാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മുഖത്തടിച്ചുവെന്ന് എസ്.ഐ സമ്മതിച്ചുവെങ്കിലും സ്‌റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മർദനമേറ്റ പരുക്കല്ല മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സമർഥിക്കാൻ പൊലിസിനു കഴിയുമെങ്കിലും മനസിനേറ്റ പരുക്കിന്റെ ആഴം വ്യക്തമാക്കുന്നതാണ് ദൃക്സാക്ഷിയുടെ മൊഴി. അടി കിട്ടിയതോടെ ശരീരം തളർന്ന മനോഹരനെ പൊലിസ് തള്ളിയാണത്രെ ജീപ്പിൽ കയറ്റിയത്. അടിയേറ്റതോടെ അയാൾ തളർന്നു. പിന്നെ വിറയ്ക്കാൻ തുടങ്ങി. മനോഹരൻ്റെ അരനൂറ്റാണ്ട് ജീവിതത്തിലെ ആത്മാഭിമാനത്തിന് മുകളിലാണ് തന്റെ കൈ പതിഞ്ഞതെന്ന് മനസിലാക്കാനുള്ള മാനുഷികബോധം എസ്.ഐ ജിമ്മി ജോസിന് ഇല്ലായിരിക്കും. അധികാരത്തിന്റെ ആ കൈകൾ പാടു വീഴ്ത്തിയത് മുഖത്തല്ല, ഹൃദയത്തിലാണെന്ന് കാക്കിയിൽ അഹങ്കരിക്കുന്നവർ തിരിച്ചറിഞ്ഞാൽ നന്ന്.

 

ലോക്കപ്പ് മർദനങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും വാർത്തകൾ മാത്രമല്ല, കസ്റ്റഡിയിലെടുത്ത പ്രതികൾ പൊലിസ് ജീപ്പിൽനിന്ന് ചാടി പരുക്കേറ്റു മരിക്കുന്നു, ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ സ്‌റ്റേഷനിലേക്ക് വിളിച്ചവർ ജീവനൊടുക്കുന്നു, ചോദ്യം ചെയ്ത് തിരിച്ചുവന്നവർ വീട്ടിലെത്തിയ ഉടൻ ആത്മഹത്യചെയ്യുന്നു. ഇതൊക്കെയാണ് നമ്മൾ അടുത്തിടെ നിരന്തരം കേൾക്കുന്നത്. ഈ മരണങ്ങൾക്കൊന്നും പൊലിസ് ഉത്തരവാദികളല്ലെന്ന് പറഞ്ഞ് സർക്കാരിനും സേനയ്ക്കും കൈയൊഴിയാം. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ കുറ്റങ്ങളുടെ ചുരുളഴിക്കാൻ കഴിയാതാവുമ്പോഴും ക്രിമിനൽ സ്വഭാവമുള്ളവർ സേനയിൽ കൂടുമ്പോഴുമാണ് ഇത്തരം പൈശാചിക കൃത്യങ്ങൾക്കു പൊലിസുകാരും പങ്കാളികളാകുന്നതെന്ന് വ്യക്തമാണ്.


വാഹനപരിശോധനയുടെ പേരിൽ യാത്രക്കാരെ അനാവശ്യമായി പീഡിപ്പിക്കുന്നത് ചില പൊലിസുകാർക്ക് ആനന്ദകരമാണ്. വാഹനപരിശോധനയ്ക്കുള്ള കൃത്യമായ മാർഗനിർദേശങ്ങൾ കോടതിയും ഡി.ജി.പിയുമെല്ലാം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം പുല്ലുവില നൽകിയാണ് ചില പൊലിസ് ഉദ്യോഗസ്ഥരുടെ റോഡിലെ പെരുമാറ്റം. പിണറായി സർക്കാർ അധികാരത്തിൽ വന്ന ഏഴു വർഷത്തിനിടെ വാഹനപരിശോധനയുടെ പേരിൽ നാലു പേരാണ് മരിച്ചത്. 2017 സെപ്റ്റംബര്‍ മൂന്നിന് നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന പൊലിസ് സംഘം യാത്രക്കാരന്റെ കോളറിനു പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മരിച്ച മുന്‍ പട്ടാള ഉദ്യോഗസ്ഥനായ തിരുവനന്തപുരം മാരനല്ലൂര്‍ സ്വദേശി വിക്രമന്‍, 2018 മാര്‍ച്ച് 11ന് വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ പൊലിസ് പിന്തുടര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മരിച്ച സുമി, പാതിരപ്പള്ളി സ്വദേശി ബിച്ചു എന്നിവരാണ് മുമ്പെ മരിച്ച മൂന്നുപേര്‍. ഇതിൽ അവസാന കണ്ണിയായി മനോഹരനേയും കണക്കാക്കാം. സംഭവം ഉണ്ടായ ഉടനെ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചു.

 

ഓരോ മരണവും ആഭ്യന്തര വകുപ്പിനേയും പൊലിസിനേയും കൂടുതൽ സംശയത്തിലാക്കുന്നതാണ്. അടിയന്തരാവസ്ഥ കാലത്തെ പ്രേതം കേരള പൊലിസിനെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ചില ലോക്കപ്പ് മുറികളിൽ നിന്നും രഹസ്യ ഇടിമുറികളിൽ നിന്നും ഉയർന്ന വിലാപങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ലോക്കപ്പുകളിൽ പിടഞ്ഞു മരിച്ചവരുടെ കണക്കുകൾ സർക്കാരിന്റെ പക്കൽ പോലുമില്ലെന്നതാണ് ആശ്ചര്യകരം. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടു ഡസനോളം പൊലിസുകാർ പ്രതിസ്ഥാനത്തായ മരണങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.


ഒരു ചെറിയ വിഭാഗത്തിന്റെ ക്രിമിനൽ മനസാണ് സേനയുടെ മനുഷ്യത്വമുഖം വികൃതമാക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. ലക്ഷ്മണയും പുലിക്കോടൻ നാരായണനും ജയറാം പടിക്കലുമൊന്നും കേരള പൊലിസിന്റെ പടിയിറങ്ങിയിട്ടില്ലെന്ന് ഇത്തരം സംഭവങ്ങൾ നമ്മെ നിരന്തരം ഓർമപ്പെടുത്തുമ്പോൾ പൊലിസ് സംവിധാനത്തെ പുനഃപരിശോധയ്ക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചുവെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സംസ്ഥാനത്ത് 828 പൊലിസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നുണ്ട്. ഏറ്റവും കൂടുതൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർ ആലപ്പുഴ ജില്ലയിലാണ്; 99 പേർ. തൊട്ടുപിന്നിൽ എറണാകുളമാണ്; 97 പേർ. പൊലിസിൽ 10 ഡിവൈ.എസ്.പിമാർ ഉൾപ്പെടെ 1129 ക്രിമിനലുകൾ ഉണ്ടെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു. പൊലിസിലെ ക്രിമിനലുകളെ കണ്ടെത്തി നടപടിയെടുത്തു തുടങ്ങിയ സർക്കാർ നീക്കത്തെ കാണാതിരിക്കരുത്. വൈകിയെങ്കിലും ആഭ്യന്തര വകുപ്പ് ആരംഭിച്ച ഈ നവീകരണം തീർച്ചയായും സേനയുടെ അന്തസിനെ തിരിച്ചുപിടിക്കാൻ വഴിയൊരുക്കുക തന്നെ ചെയ്യും; ചെയ്യട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  7 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  37 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago