ബഹ്റൈനിലെത്തുന്ന വിദേശികള്‍ക്ക് ഇന്നുമുതല്‍ യാത്രാനിയന്ത്രണം
മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാഷ്ട്രങ്ങളില്‍ നിന്നായി ബഹ്റൈനിലെത്തുന്ന വിദേശികള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ബഹ്റൈനില്‍ റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് മാത്രമേ ഇന്നുമുതല്‍ രാജ്യത്ത് പ്രവേശനമനുവദിക്കുകയുള്ളൂവെന്ന് നാഷണാലിറ്റി പാസ്പോര്ട്ട്സ് ആന്‍ഡ് റസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ) നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യ,പാകിസ്താന്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് ബഹ്റൈന്‍ വഴി സഊദിയിലേക്ക് പോകുന്ന പ്രവാസികളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ട്രാന്‍സിറ്റ് വിസയിലോ വിസിറ്റ് വിസയിലോ എത്തുന്ന ഇവര്‍ക്ക് ഇന്ന് മുതല്‍ ബഹ്റൈനില്‍ ഇറങ്ങാന്‍ പോലും കഴിയില്ല. കൂടാതെ ബഹ്റൈനിലേക്ക് വരുന്ന ആറ് വയസിന് മുകളിലുള്ളവരെല്ലാം യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര് കോഡ് ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
യാത്രക്കാര്‍ സ്വന്തം താമസ സ്ഥലത്ത് 10 ദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."