HOME
DETAILS

'അത്തരം വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നത്' കെ സുധാകരനെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ്

  
backup
May 18 2022 | 05:05 AM

kerala-vd-satheeshan-in-k-sudakaran-responce123-2022

തൃക്കാക്കര: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദ പരാമര്‍ശം ഇടതു മുന്നണി തൃക്കാക്കരയില്‍ ആയുധമാക്കുന്നതിനെ പ്രതിരോധിച്ച് യുഡിഎഫ്. അടഞ്ഞ അധ്യായമാണെന്നും പരാമര്‍ശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരന്‍ വിശദീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

''അത്തരം വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണ്''. തൃക്കാക്കരയില്‍ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കത്തോലിക്കാ സഭയെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് സിപിഎമ്മാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അങ്ങനെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സഭ കോണ്‍ഗ്രസിനോട് പോലും സ്ഥാനാര്‍ഥി വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം. ഇത് വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ തന്നെ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിശദീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം തൃക്കാക്കര പ്രചാരണത്തില്‍ മുഖ്യ വിഷയമായി ഉയര്‍ത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷനെതിരെ സിപിഎം നിയമ നടപടി സ്വീകരിച്ചേക്കും. ബൂത്ത് തലത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ സുധാകരനെതിരായ നിയമനടപടിയെ കുറിച്ച് സിപിഎം ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. ആരും ധൈര്യപെടാത്ത കാര്യമാണ് സുധാകരന്‍ പറഞ്ഞത്. സുധാകരനെതിരെ നടപടിയെടുക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago