ഉക്രൈനിൽ നിന്നു തിരിച്ചുവന്ന വിദ്യാർഥികൾക്ക്; ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി
ഉക്രൈനിൽ നിന്നു തിരിച്ചുവന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. അവിടെനിന്നു തിരിച്ചെത്തിയ 2,3 വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് സീറ്റുകൾ അനുവദിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ബംഗാൾ സർക്കാർ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണ്. ഉക്രൈനിൽ പഠിച്ച വിദ്യാർഥികൾക്ക് ഇന്ത്യയിൽ സ്‌ക്രീനിങ് ടെസ്റ്റ് എഴുതാൻ നിയമം അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ അറിയിച്ചു.
ഉക്രൈനിൽ നിന്നു തിരിച്ചെത്തിയ 412 മെഡിക്കൽ വിദ്യാർഥികൾക്ക് ബംഗാൾ പ്രവേശനം അനുവദിച്ചിരുന്നു. ഇതിൽ 172 പേർക്ക് വിവിധ മെഡിക്കൽ കോളജുകളിൽ പ്രാക്ടിക്കൽ ക്ലാസുകൾ അനുവദിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവിച്ചിരുന്നു. എന്നാൽ, ബംഗാളിന്റെ പ്രഖ്യാപനം ദേശീയ മെഡിക്കൽ കമ്മിഷൻ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."