HOME
DETAILS

'കേരളത്തില്‍ വരാന്‍ പോകുന്നത് ലൗജിഹാദിനേക്കാള്‍ ഭീകരമായ അവസ്ഥ'; ഓണ്‍ലൈന്‍ ക്ലാസില്‍ മതസ്പര്‍ധ നിറഞ്ഞ വീഡിയോ പങ്കുവച്ച് കോണ്‍വെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ video

  
backup
May 23 2021 | 10:05 AM

keralam-hatred-video-shared-by-school-pricncipal-in-kerala-convent-school561

കൊട്ടിയം: പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ മതസ്പര്‍ധ നിറഞ്ഞ വീഡിയോ പങ്കുവെച്ച് പ്രിന്‍സിപ്പല്‍. കൊട്ടിയം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മൈലാപ്പൂര്‍ ജംഗ്ഷനിലെ ചെറുപുഷ്പം കോണ്‍വെന്റ് സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസിലാണ് സംഭവം.

അങ്ങേയറ്റം വിഷം വമിക്കുന്നതാണ് വീഡിയോ. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഇസ്ലാം ഭീകരവാദികളുടെ വേട്ടയാടലിന് വിധേയരായിട്ട് ഓടിപ്പോകേണ്ടി വന്നാല്‍ എന്താവും സ്ഥിതിയെന്ന് ചോദിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഈജിപ്ത്, ഇറാന്‍, സിറിയ ഖത്തര്‍, ബഹറൈന്‍ തുടങ്ങിയവയൊന്നും മുസ്‌ലിം രാജ്യങ്ങളായിരുന്നില്ലെന്നും നൂറു ശതമാനവും ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. അധിനിവേശങ്ങളിലൂടെയും വംശഹത്യകളിലൂടെയുമാണ് ഇവയൊക്കെ മുസ്‌ലിം രാജ്യങ്ങളാക്കിയതെന്നാണ് ഇതിലുള്ളത്. ജിഹാദിന് ആഹ്വാനം ചെയ്യുന്നതെന്ന രീതിയില്‍ ചില ക്ലിപ്പുകളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ലൗജിഹാദൊക്കെ മാറി കുട്ടികളെ വഴിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകുന്ന അവസ്ഥയാണിനി ഉണ്ടാവുകയെന്ന് ക്രിസ്ത്യന്‍ സമൂഹത്തിനോടായി പറയുന്നു.

 

[video width="864" height="484" mp4="https://suprabhaatham.com/wp-content/uploads/2021/05/school-video11.mp4"][/video]

പത്താംക്ലസില്‍ പഠിക്കുന്ന പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളുടെ ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തതിരിക്കുന്നത്. മെയ് 19നാണ് വീഡിയോ ഷെയര്‍ ചെയ്തത്.

സ്ഥലത്തെ സമൂഹ്യപ്രവര്‍ത്തകനായ അനസ് എസ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോയും ടീച്ചര്‍ പങ്കുവച്ചതിന്റെ സ്ക്രീന്‍ ഷോട്ടുമെല്ലാം പുറത്തുവന്നിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അനസ് സുപ്രഭാതത്തോട് പ്രതികരിച്ചു.

തന്റെ മക്കള്‍ പഠിക്കുന്നതു കൊണ്ടല്ല കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്ന് ഇത്രയും വര്‍ഗീയത നിറഞ്ഞ ഒരു നടപടി ഉണ്ടായിക്കൂടെന്നതിനാലാണ് താന്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടി ഉണ്ടാവും വരെ കേസുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. വേറെയും സംഘടനകള്‍ സംഭവത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പുപറഞ്ഞ് അധ്യാപിക രംഗത്തെത്തി. വീഡിയോ അറിയാതെ ഫോര്‍വേഡ് ആയതാണെന്നാണ് അവരുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago