HOME
DETAILS
MAL
ജ്ഞാൻവാപി വുദുഖാനയുടെ ഭാഗം അടച്ചുപൂട്ടി
backup
May 18 2022 | 06:05 AM
വാരാണസി
ജ്ഞാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശവാദമുന്നയിച്ച വുദു ഖാന(അംഗശുദ്ധി വരുത്തുന്ന സ്ഥലം)യുടെ ഭാഗം ജില്ലാ ഭരണകൂടം അടച്ചുപൂട്ടി.
തിങ്കളാഴ്ച സിവിൽ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. സുരക്ഷയുടെ ചുമതല സി.ആർ.പി.എഫിന് കൈമാറി. നിസ്കാരത്തിന് പ്രയാസമുണ്ടാകാത്തവിധത്തിൽ വുദു എടുക്കാൻ പള്ളിക്കകത്തുതന്നെ മറ്റൊരിടത്ത് സൗകര്യമൊരുക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശൽരാജ് ശർമ അറിയിച്ചു.
വുദുഖാനക്ക് ചുറ്റും ഇരുമ്പുകമ്പികൾ ഘടിപ്പിച്ച് അടയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."