HOME
DETAILS

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കൊവിഡ്; 188 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ശതമാനം

  
backup
May 23 2021 | 12:05 PM

covid-updates-keralam-23-05-2021
സംസ്ഥാനത്ത് ഇന്ന് 25,820 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 4074,
എറണാകുളം 2823,
പാലക്കാട് 2700,
തിരുവനന്തപുരം 2700,
തൃശൂര് 2506,
കൊല്ലം 2093,
കോഴിക്കോട് 1917,
ആലപ്പുഴ 1727,
കോട്ടയം 1322,
കണ്ണൂര് 1265,
ഇടുക്കി 837,
പത്തനംതിട്ട 815,
കാസര്ഗോഡ് 555,
വയനാട് 486
എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 125 പേര്ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില് 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 177 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,224 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1328 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3943, എറണാകുളം 2771, പാലക്കാട് 1805, തിരുവനന്തപുരം 2572, തൃശൂര് 2493, കൊല്ലം 2086, കോഴിക്കോട് 1881, ആലപ്പുഴ 1709, കോട്ടയം 1217, കണ്ണൂര് 1168, ഇടുക്കി 789, പത്തനംതിട്ട 785, കാസര്ഗോഡ് 539, വയനാട് 466 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
91 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 28, തിരുവനന്തപുരം 11, കാസര്ഗോഡ് 10, എറണാകുളം 9, പാലക്കാട്, വയനാട് 6 വീതം, പത്തനംതിട്ട, തൃശൂര്, കോഴിക്കോട് 5 വീതം, കൊല്ലം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,316 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 4869, കൊല്ലം 2705, പത്തനംതിട്ട 1483, ആലപ്പുഴ 386, കോട്ടയം 1467, ഇടുക്കി 1101, എറണാകുളം 4016, തൃശൂര് 4874, പാലക്കാട് 3168, മലപ്പുറം 5502, കോഴിക്കോട് 4398, വയനാട് 449, കണ്ണൂര് 1951, കാസര്ഗോഡ് 947 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,77,598 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,62,635 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,56,865 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 9,17,798 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 39,067 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3606 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില് ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago