ഇതാണ് ശിവലിംഗമെന്ന് അവകാശപ്പെടുന്ന ഫൗണ്ടെയ്ൻ
വാരാണസി
ജ്ഞാൻവാപിയിലെ ശിവലിംഗമെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വുദു ഖാനയുടെ (അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലം)ചിത്രങ്ങൾ വ്യാജം. യഥാർഥ ചിത്രങ്ങൾ സുപ്രഭാതത്തിന് ലഭിച്ചു.
വൃത്താകൃതിയിലുള്ള ഹൗളിനു മധ്യത്തിലുള്ള തടിച്ച ഫൗണ്ടെയ്നാണ് ശിവലിംഗമാണെന്ന് സംഘ്പരിവാർ അവകാശപ്പെടുന്നത്. മുഗൾ കാലത്തെ പള്ളികളിലെല്ലാം ഹൗളുകളുടെ മധ്യത്തിൽ ഫൗണ്ടെയ്നുകളുണ്ടാകാറുണ്ട്. ഡൽഹി ജുമാ മസ്ജിദിലും മറ്റൊരു രൂപഘടനയിലുള്ള ഫൗണ്ടെയ്നുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വുദു ഖാന സീൽ ചെയ്തിരിക്കുകയാണ്. സി.ആർ.പി.എഫ് സുരക്ഷയും വാച്ച് ടവറുമുണ്ട്. നിരവധി വ്യാജ ചിത്രങ്ങൾ ജ്ഞാൻവാപിയിലെ വുദു ഖാനയുടേതെന്ന രീതിയിൽ സംഘ്പരിവാർ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റു ചിത്രങ്ങൾ വ്യാജമാണെന്ന് അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."