ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം; തൃപ്പൂണിത്തുറയില്‍ രണ്ട് സി.പി.എം സീറ്റുകള്‍ പിടിച്ചെടുത്ത് ബി.ജെ.പി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലം പ്രഖ്യാപിച്ച സീറ്റുകളില്‍ 20 ഇടത്ത് എല്‍.ഡി.എഫ് വിജയിച്ചു. 12 സീറ്റുകളിലാണ് യു.ഡി.എഫിന്റെ വിജയം. എന്‍.ഡി.എ ആറ് സീറ്റുകളില്‍ വിജയിച്ചു.
തൃപ്പുണിത്തുറ നഗരസഭയില്‍ എന്‍.ഡി.എ അട്ടിമറി വിജയം നേടി. രണ്ട് സീറ്റുകള്‍ എല്‍.ഡി.എഫില്‍ നിന്നും എന്‍.ഡി.എ പിടിച്ചെടുത്തതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി. എല്‍.ഡി.എഫിന്റെ നിര്‍ണായകമായ സീറ്റുകളാണ് എന്‍.ഡി.എ പിടിച്ചെടുത്തത്.
എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡി എഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.ഒ ബാബു 139 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് കൗണ്‍സിലര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 75 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി പത്മജ എസ്.മേനോന് യുഡിഎഫ് സ്ഥാനാര്‍ഥി അനിത വാര്യരെ പരാജയപ്പെടുത്തിയത്.
തൃശൂര്‍ ജില്ലയില്‍ ആറ് സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്ന് ഒരു സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. തൃക്കൂര് ആലേങ്ങാട് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ തോമസ് 285 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സീറ്റ് പിടിച്ചത്. മറ്റ് അഞ്ചിടത്തും മുന്നണികള്‍ സീറ്റ് നിലനിര്‍ത്തി.
കണ്ണൂര്‍ കോര്പറേഷന് കക്കാട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി വാര്‍ഡ് ബിജെപി നിലനിര്‍ത്തി.
തൃശൂര്‍ ജില്ലയില്‍ ആറ് സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്ന് ഒരു സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. തൃക്കൂര് ആലേങ്ങാട് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ തോമസ് 285 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സീറ്റ് പിടിച്ചത്. മറ്റ് അഞ്ചിടത്തും മുന്നണികള്‍ സീറ്റ് നിലനിര്‍ത്തി.
ഇടുക്കി ജില്ലയിലെ 3 പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 2 വാര്‍ഡില്‍ എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു.
കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."