ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ഇടത് വനിത നേതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസാണ് കേസെടുത്തത്. സി എസ് സുജാത നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കോണ്‍ഗ്രസ് നേതാവ് വീണ എസ.് നായരും സി.പി.എം പ്രവര്‍ത്തകന്‍ അന്‍വര്‍ ഷാ പാലോടും നല്‍കിയ പരാതി നല്‍കിയിരുന്നു. ഐപിസി 509, 304 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. 'സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്' എന്നായിരുന്നു കെ സുരേന്ദ്രന്റെ പരാമര്‍ശം.
മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനുമാണ് വീണ പരാതി നല്‍കിയിരിക്കുന്നത്. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും വീണ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."