മലപ്പുറത്ത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനക്കൊരുങ്ങി പൊലിസ്
മലപ്പുറം:കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന മലപ്പുറം ജില്ലയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനക്ക് പൊലിസ്.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിതര്‍ വര്‍ധിച്ചതോടെയാണ് ഓരോ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് പൊലിസ് പരിശോധിക്കുന്നത്. ഇതിനായി കൂടുതല്‍ ഫോഴ്സിനെ ജില്ലയില്‍ നിയോഗിച്ചു.
ജനസാന്ദ്രത കൂടിയ ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് ബാധയുണ്ടായാല്‍ മറ്റുള്ളവരിലേക്ക് പടരുകയാണ്. ഒരു വീട്ടില്‍ തന്നെ കൂടുതല്‍ ആളുകളുള്ളതിനാല്‍ പോസിറ്റീവ് ആയവര്‍ വേണ്ട നി ര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണിത്.
രോഗബാധിതര്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും വേണ്ട നി ര്‍ദേശങ്ങളും പരിരക്ഷയും നല്‍കുകയാണ് പൊലിസിന്റെ ഗൃഹസന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്നലെ ജില്ലയില്‍ പരിശോധനക്കെത്തിയ എ.ഡി.ജി. പി വിജയ് സാഖറെ പറഞ്ഞു. ക്വാറന്റൈന് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരേ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി മലപ്പുറം ജില്ലയിലാണ്.ഇന്നലെ 31.53 ശതമാനത്തിലാണ് എത്തി നില്‍ക്കുന്നത്.ഇത് 42.06 വരെ കാണപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നത്.നഗര പ്രദേശങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നുണ്ട്.
ആശുപത്രികള്‍ നിറയുന്നതിനാലാണ് രോഗം സ്ഥിരീകരിച്ചവരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കുന്നത്.എന്നാല്‍ ഇതും വേണ്ടത്ര ഫലവത്താവുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലിസ് പരിശോധന വീടുകളിലേക്ക് നീളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."