HOME
DETAILS

വെള്ളൂർ കെ.പി.പി.എൽ: ഉയർത്തെഴുന്നേൽപ്പിന്റെ കേരള മോഡൽ

  
backup
May 18 2022 | 19:05 PM

5634563-21


കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയായി വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് പുതിയ രൂപത്തിലും ഭാവത്തിലും പ്രവർത്തനമാരംഭിക്കുമ്പോൾ പൊതുമേഖലാ സംരക്ഷണ നയത്തിൽ രാജ്യത്തിനു മുന്നിൽ കേരളം വീണ്ടും മാതൃകയാവുകയാണ്. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കൈയൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കമ്പനിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുന്നത്.


സംസ്ഥാനം നൽകിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള എച്ച്.എൻ.സിയുമായി സംസ്ഥാനം 1972ൽ കരാർ ഒപ്പിടുകയും 1979ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറുകയും ചെയ്തു.


തടി ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച്.എൻ.എൽ. എന്നാൽ എച്ച്.എൻ.എൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിലും കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല. ഇതേതുടർന്ന് നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേലപ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്.
ഈ വർഷം ജനുവരി ഒന്നിനാരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിക്കൊണ്ടാണ് കമ്പനിയുടെ പ്രവർത്തനാരംഭം കുറിക്കുന്നത്. 3,000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ചു ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എൽ മാറും. നാലുഘട്ടങ്ങളിലായി വിഭാവന ചെയ്തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമാക്കി കെ.പി.പി.എല്ലിനെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.


ഒന്നാംഘട്ടമായി അഞ്ചു മാസംകൊണ്ട് ഫാക്ടറി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് അഞ്ചു മാസത്തേക്ക് വകയിരുത്തിയത്. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 152 ജീവനക്കാരെയും മാനേജീരിയൽ കേഡറിൽ 40 പേരെയും നോൺ മാനേജീരിയൽ കേഡറിൽ 112 പേരെയും താൽക്കാലികമായി നിയമിച്ചു. രണ്ടാംഘട്ടത്തിൽ 44.94 കോടി മുതൽമുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ലാന്റുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടു. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിതിയിലെത്തും.
മൂന്നാംഘട്ടത്തിൽ 650 കോടി രൂപയാണ് നിക്ഷേപം. പ്രവർത്തനമാരംഭിച്ച് ഒമ്പതു മാസമാകുമ്പോൾ പ്രകടമായ മാറ്റം ലാഭത്തിലുണ്ടാകും. പ്രവർത്തനം ആരംഭിച്ചതിനുശേഷം കമ്പനിയുടെ സ്വന്തം സംവിധാനത്തിലൂടെയും ബാങ്കുകളുടെ പിന്തുണയോടെയുമാണ് തുക സമാഹരിക്കുക. നാലാംഘട്ടത്തിൽ 17 മാസം കൊണ്ട് പൂർമശേഷി കൈവരിക്കുന്ന കമ്പനിയായി വളരുമെന്ന് വിലയിരുത്തുന്നു. മൂന്ന് വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്.


ഫാക്ടറിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വ്യവസായ വനംവകുപ്പ് മന്ത്രിതല യോഗം ചേർന്നിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽനിന്നും സംസ്ഥാന വനംവകുപ്പിന്റെ തോട്ടത്തിൽനിന്നും വ്യത്യസ്ത ഇനത്തിലുള്ള തടിസാമഗ്രികൾ അനുവദിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കും.
മത്സരക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായിരിക്കും കെ.പി.പി.എൽ. അതിനാൽ എച്ച്.എൻ.എല്ലിന്റെ രീതികളുടെ തനിയാവർത്തനമായിരിക്കില്ല. തൊഴിലാളികളുടെ ജീവിതച്ചെലവിനൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഉൽപാദനക്ഷമതയും കൂടി പരിഗണിച്ചായിരിക്കും സേവനവേതന വ്യവസ്ഥകൾ നിർണയിക്കുക. ഉൽപാദന ചെലവ് ആഗോള നിലവാരത്തിനൊപ്പം നിർത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ മാനേജ്‌മെന്റിന് പൂർണമായ സ്വാതന്ത്ര്യമുണ്ടായിരിക്കും. സർക്കാർ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും ഇടപെടുക. പൊതുമേഖല സംരക്ഷിക്കുന്നതിൽ കേരളം പ്രതിജ്ഞാബദ്ധമാണ്. കെ.പി.പി.എൽ അതിന്റെ ഒന്നാന്തരം മാതൃകയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago