HOME
DETAILS

വിശാല സഖ്യത്തിന് അമാന്തം അരുത്

  
backup
March 28 2023 | 21:03 PM

establishment-of-oppsodition-against


രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനൊപ്പം രൂപംകൊണ്ട പ്രതിപക്ഷ ഐക്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടരാനായാൽ അത് രാജ്യത്തിന് ഗുണം ചെയ്യും. രാജ്യത്തിന്റെ ഐക്യം ഇല്ലായ്മ ചെയ്യുന്ന നിലവിലെ സർക്കാരിനെ താഴെയിറക്കാൻ അതിലൂടെ സാധിക്കും. പ്രതിപക്ഷ ഐക്യമെന്നത് ഇന്ന് കോൺഗ്രസിന്റെ മാത്രം ലക്ഷ്യമല്ല. സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയുമെല്ലാം പ്രതിപക്ഷ ഐക്യത്തിൽ താൽപര്യപ്പെടുന്നുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലുകളിൽ എല്ലാവരും പൊറുതിമുട്ടിയിട്ടുണ്ട്. അതാണ്, സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിനെതിരേ 14 പ്രതിപക്ഷപ്പാർട്ടികളെ സുപ്രിംകോടതിയെ ഒറ്റക്കെട്ടായി സമീപിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കുന്ന കേസുകളിൽ 95 ശതമാനവും പ്രതിപക്ഷപ്പാർട്ടി നേതാക്കൾക്കെതിരേയാണെന്ന് ഹരജിയിൽ കണക്കുകളും നിരത്തിയിട്ടുണ്ട്.


ആരോപണങ്ങൾക്കപ്പുറം സർക്കാരിന്റെ വേട്ടയുടെ യഥാർഥ തെളിവുകളാണ് ഈ കണക്കുകൾ നമ്മോട് പറയുന്നത്. 2004 മുതൽ 2014 വരെ 72 രാഷ്ട്രീയ നേതാക്കൾക്കെതിരേ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തപ്പോൾ അതിൽ 43 പേർ മാത്രമാണ് അന്നത്തെ പ്രതിപക്ഷപ്പാർട്ടികളുടെ നേതാക്കളുണ്ടായിരുന്നത്. ഇന്നത് 95 ശതമാനമായിരിക്കുന്നു. 2014ന് മുമ്പ് ഇ.ഡി കേസെടുത്ത പ്രതിപക്ഷ നേതാക്കൾ 54 ശതമാനമായിരുന്നത് ഇന്ന് 95 ശതമാനമാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരേ കള്ളക്കെസെടുക്കുന്നതും ബി.ജെ.പിയിൽ ചേരുന്നതോടെ ഉള്ള കേസുകൾ തേഞ്ഞുമാഞ്ഞു പോകുന്നതും ഇന്ന് രാജ്യത്ത് ആർക്കും കാണാവുന്ന വസ്തുതയാണ്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ റീത്താ ബഹുഗുണ ജോഷിക്കെതിരായ 2008ലെ ക്രിമിനൽക്കേസ് പിൻവലിക്കാൻ യു.പി സർക്കാർ നടപടി തുടങ്ങിയതാണ് ഇതിലെ ഏറ്റവും പുതിയ ഉദാഹരണം.

 


1995 മുതൽ 2000 വരെ പ്രയാഗ് രാജ് മേയറായിരിക്കെ സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്ക് അനുവദിച്ചതിൽ ക്രമക്കേടും അഴിമതിയും നടന്നുവെന്നതാണ് കേസ്. ശിവ് ബാബു ഗുപ്തയെന്നയാൾ നൽകിയ പരാതിയിൽ സിവിൽ ലൈൻ പൊലിസാണ് കേസന്വേഷിക്കുകയും റീത്തയടക്കം അഞ്ചുപേർക്കെതിരേ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. 24 വർഷം കോൺഗ്രസിൽ പ്രവർത്തിക്കുകയും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ, ആൾ ഇന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷ തുടങ്ങിയ സുപ്രധാന പദവികൾ വഹിക്കുകയും ചെയ്ത റീത്താ ബഹുഗുണ 2016 ഒക്ടോബർ 20ന് ബി.ജെ.പിയിൽ ചേർന്നു. ഇതോടെ കേസുകളിൽ നടപടി ദുർബലമായി. കേസ് പിൻവലിക്കുന്നതിന്റെ ഭാഗമായി കേസിന്റെ വിവരങ്ങൾ തേടി യു.പി സർക്കാർ ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചിരിക്കുകയാണിപ്പോൾ. അതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥനോടും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫലത്തിൽ രാജ്യമിന്നുവരെ കണ്ടിട്ടില്ലാത്ത ഭീഷണിപ്പെടുത്തൽ രാഷ്ട്രീയവും അധികാര ദുർവിനിയോഗവുമാണ് നടക്കുന്നത്.

പ്രതിപക്ഷം ഇപ്പോഴെങ്കിലും ഒറ്റക്കെട്ടായില്ലെങ്കിൽ പിന്നെന്നാണ് അതുണ്ടാകുക. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ലഭിച്ച പിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നീളുന്ന വിശാല പ്രതിപക്ഷ സഖ്യമാക്കി വളർത്തിയെടുക്കാൻ കോൺഗ്രസിന് താൽപര്യമുണ്ട്. നിലവിലെ സൗഹാർദ അന്തരീക്ഷം നിലനിർത്താനും തെരഞ്ഞെടുപ്പിന് മുമ്പ് വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിടാനുമാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. രാഹുലിനെതിരായ നടപടിയുടെ പ്രതിഷേധത്തിൽ കോൺഗ്രസിനൊപ്പം ഇടതുപാർട്ടികളും എ.എ.പിയും നിന്നു. പിന്നാലെ തൃണമൂലും വന്നു. സംസ്ഥാനങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്ന തിരിച്ചറിവാണ് രാഷ്ട്രീയപ്പാർട്ടികൾക്കുണ്ടായിരിക്കുന്നതെന്ന് കരുതണം.

 

എല്ലാ ദിവസവും പാർലമെന്റ് സമ്മേളനത്തിന് മുമ്പ് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷപ്പാർട്ടികൾ യോഗം ചേരുകയും അന്നേ ദിവസത്തെ പ്രതിഷേധവും നിലപാടുകളും ഏകീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് വിശാല സഖ്യമാക്കി രൂപപ്പെടുത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് മറ്റു പ്രതിപക്ഷപ്പാർട്ടികളും പിന്തുണ നൽകണം. രാജ്യത്തെ രാഷ്ട്രീയത്തിൽ സുപ്രധാന ഘടനാപരമായ മാറ്റങ്ങൾ കഴിഞ്ഞ ഒമ്പത് വർഷമായി ബി.ജെ.പി സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദുത്വമെന്ന വൈകാരികതയാണ് ഇതിലൊന്ന്. ബി.ജെ.പി ഇതര പാർട്ടികൾ പലപ്പോഴും 'മതേതരത്വം' എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കുന്ന സാഹചര്യമുണ്ടാകുന്നത് ഈ വൈകാരികതയ്ക്ക് ലഭിച്ച സ്വീകാര്യതയെ പേടിയോടെ നോക്കുന്നത് കൊണ്ടാണ്.


പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ക്ഷേമപ്രവർത്തനം ഒരു തരം ചാരിറ്റിയായി നൽകേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ ആധിപത്യ സാന്നിധ്യം കാരണമാണ്. പ്രതിപക്ഷ പാർട്ടികളുടെ സ്വഭാവം ഇക്കാര്യത്തിൽ നിർണായക ഘടകമാണ്. ഡൽഹിയിലും പഞ്ചാബിലും എ.എ.പി, പശ്ചിമ ബംഗാളിൽ തൃണമൂൽ, ഒഡീഷയിൽ ബി.ജെ.ഡി, ബിഹാറിൽ ജെഡി (യു), ആർ.ജെ.ഡി, തമിഴ്‌നാട്ടിൽ ഡി.എം.കെ എന്നീ ശക്തമായ പ്രാദേശിക പാർട്ടികളുണ്ട്. ഒരു വശത്ത്, ഫെഡറൽ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്താതെ തങ്ങളുടെ പ്രാദേശിക ആധിപത്യം നിലനിർത്താൻ അവർ ആഗ്രഹിക്കുന്നു. അതേസമയം, ഭാവിയിൽ കേന്ദ്രത്തിൽ ഒരു സഖ്യത്തിനുള്ള സാധ്യതയ്ക്കായി ദേശീയ ഇടം പിടിച്ചെടുക്കാനുള്ള താൽപര്യവുമുണ്ടെന്ന പരസ്പരവിരുദ്ധമായ രണ്ട് രാഷ്ട്രീയ പ്രേരണകളാണ് ഈ പാർട്ടികളെ നയിക്കുന്നത്. ബ.ിജെ.പിയുടെ ഭൂമിശാസ്ത്രപരമായ വികാസം ഇതര പാർട്ടികളുടെ ദേശീയ സാന്നിധ്യം ഗണ്യമായി കുറച്ചിരിക്കുന്നു. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും സ്വാധീനമുള്ള നിരവധി നേതാക്കൾ ഇതിനോടകം ബി.ജെ.പിയിൽ ചേർന്നു. താഴേത്തട്ടിൽ ഈ പാർട്ടികളുടെ സംഘടനാ ശക്തി അസ്ഥിരമായിട്ടുണ്ട്. പരസ്പരവിരുദ്ധമായ രാഷ്ട്രീയ ആശങ്കകൾ കൈകാര്യം ചെയ്യാൻ പ്രതിപക്ഷപ്പാർട്ടികൾക്ക് കഴിയുന്നിടത്ത് നിന്നായിരിക്കും ഫലപ്രദമായ തെരഞ്ഞെടുപ്പ് സഖ്യത്തിന് സാധ്യതയുണ്ടാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago