ഹാട്രിക് തിളക്കത്തില്‍ മെസി @100
ബ്യൂണസ് ഐറിസ്: ഹാട്രിക് തിളക്കത്തില്‍ രാജ്യത്തിനായി നൂറ് ഗോളുകള്‍ പൂര്‍ത്തിയാക്കി ഇതിഹാസതാരം ലയണല്‍ മെസി. അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 102 ഗോളുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് മെസി. മത്സരം തുടങ്ങി 37 മിനിറ്റുകള്‍ക്കിടെ മെസി ഹാട്രിക് നേടി. 20ാം മിനിറ്റിലായിരുന്നു മെസി 100 ഗോള്‍ പൂര്‍ത്തിയാക്കിയ ചരിത്രനിമിഷം. മധ്യനിരതാം ലൊ സെല്‍സോയില്‍ പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു. ലാറ്റിനമേരിക്കയില്‍ ആദ്യമായിട്ടാണ് ഒരു താരം രാജ്യത്തിന് വേണ്ടി 100 ഗോള്‍ പൂര്‍ത്തിയാക്കുന്നത്.
33ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍. ഗോണ്‍സാലസിന്റെ അസിസ്റ്റില്‍. ഇത്തവണ ബോക്‌സില്‍ നിന്ന് പാസ് സ്വീകരിച്ച് മെസി തന്റെ പരമ്പരാഗത ശൈലിയില്‍ ഇടങ്കാലുകൊണ്ട് പന്ത് ഗോള്‍വര കടത്തി. 37ാം മിനിറ്റില്‍ മെസി ഹാട്രിക് പൂര്‍ത്തിയാക്കി. മെസിയും ലോ സെല്‍സോയും നടത്തിയ നീക്കമാണ് ഗോളില്‍ അവസാനിച്ചത്. മധ്യവരയ്ക്ക് പിന്നില്‍ നിന്ന് തുടങ്ങിയ നീക്കം മെസിയുടെ ഗോളില്‍ അവസാനിച്ചു.
LIONEL MESSI SCORES HIS 100TH GOAL FOR ARGENTINA ??pic.twitter.com/Zqg7TKQ9Ji
— Hamza (@lapulgafreak) March 28, 2023
ലോകകപ്പ് സൗഹൃദ മത്സരത്തില്‍ കുറസാവോയ്‌ക്കെതിരെ ഏഴു ഗോളുകളാണ് നീലപ്പടക്കാര്‍ നേടിയത്. എതിരാളികളെ തിരിച്ചനങ്ങാന്‍ സമ്മതിക്കാതെയായിരുന്നു മെസിയുടേയും കുട്ടികളുടേയും ഗോള്‍മഴ. മെസിക്ക് പുറമേ നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോന്റീല്‍ എന്നിവരാണ് ഗോള്‍ നേടിയത്.
ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ മത്സരമെന്ന പ്രത്യേക കൂടിയുണ്ട് ഈ കളിക്ക്. 86ാം റാങ്കുകാരാണ് കുറസവോ. കഴിഞ്ഞ ദിവസമാണ് ഫിഫ റാങ്കിംഗില്‍ ബ്രസീലിന്റെ ഒന്നാം സ്ഥാനം അര്‍ജന്റീന സ്വന്തമാക്കിയത്. ഏപ്രിലിലെ റാങ്കിംഗിലാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്ത് എത്തുക.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയെങ്കിലും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം ബ്രസീല്‍ കൈവിട്ടിരുന്നില്ല. എന്നാല്‍ ഏപ്രിലില്‍ പുതിയ റാങ്കിംഗ് വരുമ്പോള്‍ ബ്രസീലിനെ മറികടന്ന് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തും. ലോകകപ്പിന് ശേഷമുള്ള ആദ്യമത്സരത്തില്‍ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്. പനാമയെ തോല്‍പിച്ചതോടെ അര്‍ജന്റീന റാങ്കിംഗ് പോയിന്റില്‍ ബ്രസീലിനെ മറികടന്നു. നിലവിലെ റാങ്കിംഗില്‍ ബ്രസീലിന് 1840.77 പോയിന്റും അര്‍ജന്റീനയ്ക്ക് 1836.38 പോയിന്റുമാണുള്ളത്. മൊറോക്കോയോട് തോറ്റതോടെ ബ്രസീലിന് 6.56 പോയിന്റ് നഷ്ടമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."