HOME
DETAILS
MAL
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം 'യാസ്' ചുഴലിക്കാറ്റായി മാറി
backup
May 24 2021 | 05:05 AM
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ന്യൂനമര്‍ദ്ദം 'യാസ്' ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്രം. 24 മണിക്കൂറിനകം ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്.
മെയ് 26ഓടെ യാസ് അതിതീവ്ര ചുഴലിക്കാറ്റായി കരയില്‍ പതിക്കുമെന്നാണ് കണക്കാക്കുന്നത്. ഒഡിഷ ബംഗാള്‍ തീരങ്ങളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."