HOME
DETAILS
MAL
താജികിസ്താനില്‍ ഹിജാബ് ധരിച്ച 643 പേര്‍ക്കെതിരേ കേസ്
backup
August 21 2016 | 01:08 AM
ദുഷാന്‍ബെ: താജികിസ്താനില്‍ ഹിജാബ് ധരിച്ചതിനെ തുടര്‍ന്ന് 643 സ്ത്രീകള്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തു. കുജ്ലന്റിലെ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തില്‍ ഈ വര്‍ഷം ഇതുവരെ 685 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 643 എണ്ണം ഹിജാബ് ധരിച്ചുവെന്ന കുറ്റമാണെന്നും ആഭ്യന്തര മന്ത്രാലയ മേധാവി കേണല്‍ എമില്‍ ജലിലോവ് പറഞ്ഞു. ഇതില്‍ 513 പേരും മുസ്ലിംകള് കൂടുതലായി താമസിക്കുന്ന കുജ്ലന്റിലുള്ളവരാണ്. മുന്‍ സോവിയറ്റ് യൂനിയന്‍ പ്രദേശമാണ് താജികിസ്താന്‍. താജിക് വംശജരായ മുസ്ലിംകളാണ് രാജ്യത്ത് കൂടുതലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."