ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടുന്നു; മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കി
കൊച്ചി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടുന്നു. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. പശുക്കളെ ഈ മാസം 31 ഓടെ വിറ്റഴിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. സ്വകാര്യ കമ്പനിക്ക് വഴിയൊരുക്കുന്നതിനാണ് പുതിയ ഉത്തരവെന്നാണ് ലക്ഷദ്വീപ് ജനത പറയുന്നത്.
ഫാമുകള്‍ അടക്കുന്നതോടെ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തലത്തിലെ പാല്‍, പാല്‍ ഉല്‍പന്ന വിപണനം നിലക്കും. ജീവനക്കാര്‍ക്ക് ജോലിയും നഷ്ടപ്പെടും.
അധികാരമേറ്റതു മുതല്‍ ലക്ഷദ്വീപില്‍ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള നിക്കങ്ങളാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തുന്നത്. പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
ബി.ജെ.പി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എം.പി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. വി ടി ബല്‍റാമുംകഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ നിലപാട് കുറിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബിജെപി സര്‍ക്കാര്‍ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ നടത്തുന്നത് ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാര്‍ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."