'ഒരു ജനതയുടെ സമാധാന ജീവിതത്തെ തകര്‍ക്കുന്ന നടപടികള്‍ എങ്ങിനെയാണ് പുരോഗതിയാവുന്നത്'; ലക്ഷദ്വീപിനെ പിന്തുണച്ച് പൃഥ്വിരാജ്
കൊച്ചി: സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് അജണ്ടകളില്‍ ശ്വാസം മുട്ടുന്ന ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് നടന്‍ പൃഥ്വിരാജ്. സോഷ്യല്‍ മീഡിയ വഴിയാണ് പൃഥ്വിരാജിന്റെ പ്രതികരണം.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ വിചിത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നടന്‍ പൃഥ്വിരാജ്. പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. ഒരു ജനതയുടെ സമാധാന ജീവിതത്തെ തകര്‍ക്കുന്ന നടപടികള്‍ എങ്ങിനെയാണ് പുരോഗതിയാവുന്നത്- പ്രിഥ്വ്വിരാജ് തന്റെ കുറിപ്പില്‍ ചോദിക്കുന്നു. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തന്നെ ഭീഷണിപ്പെടുത്തുന്ന നീക്കങ്ങള്‍ എങ്ങിനെയാണ് സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്നത് - അദ്ദേഹം ചോദിക്കുന്നു.
അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണെങ്കില്‍ അതിനായി ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന നടന്‍ ലക്ഷദ്വീപിലെ ജനതയോടൊപ്പം നില്‍ക്കുന്നുവെന്നും ആവര്‍ത്തിക്കുന്നു.
#Lakshadweep pic.twitter.com/DTSlsKfjiv
— Prithviraj Sukumaran (@PrithviOfficial) May 24, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."