'ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ 30 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാകും' ഗോള്‍ഡ്മാന്‍ സാക്‌സ് റിപ്പോര്‍ട്ട് പുറത്ത്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ അമ്പരിക്കുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്ക ഉയരുന്നതിനിടെ അത്തരം വാദങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭാവിയില്‍ 30 കോടി തൊഴിലവസരങ്ങള്‍ എ.ഐ കാരണം നഷ്ടമാകും.
'ജനറേറ്റീവ് എ.ഐ മേഖലയിലെ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായാല്‍, തൊഴില്‍ മേഖലയില്‍ കാര്യമായ പ്രതിസന്ധിയുണ്ടാകും. അമേരിക്കയിലെയും യൂറോപ്പിലെയും ഡാറ്റ പരിശോധിക്കുമ്പോള്‍ നിലവിലെ ജോലിയുടെ നാലിലൊന്ന് വരെ എ.ഐ ചെയ്യുന്ന സാഹചര്യം വരും' സാമ്പത്തിക വളര്‍ച്ചയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രത്യാഘാതങ്ങള്‍ എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
എന്നാല്‍ എ.ഐ സാങ്കേതിക പുരോഗതി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എ.ഐ സംവിധാനങ്ങള്‍ക്ക് മനുഷ്യരെ പോലെ തന്നെ ഉള്ളടക്കം സൃഷ്ടിക്കാന്‍ കഴിയും. ഉല്‍പ്പാദനക്ഷമതയില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാം. ഇത് ആഗോള ജി.ഡി.പിയെ 7 ശതമാനം വരെ ഉയര്‍ത്താനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."