വൈറസ് സാന്നിധ്യം; ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി സഊദി
റിയാദ്: ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് സഊദി അറേബ്യ നിരോധനം ഏർപ്പെടുത്തി. വൈറസിന്റെ സാന്നിധ്യത്തെ തുടർന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടേതാണ് നടപടി. സുരക്ഷ സംബന്ധിച്ച് ഇന്ത്യ മതിയായ ഗ്യാരന്റി നൽകുന്നത് വരെ താൽക്കാലിക വിലക്ക് തുടരും.
വൈറ്റ് സ്പോട്ട് സിൻഡ്രോം എന്ന വൈറസിന്റെ സാന്നിധ്യമാണ് നിരോധനത്തിന് കാരണമായത്. ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. സാമ്പിൾ പരിശോധനയിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ പോസിറ്റീവ് റിപ്പോർട്ട് കണ്ടെത്താനായി.
വൈറസിന്റെ സാന്നിധ്യത്തെ തുടർന്ന് സഊദിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ അഭാവം ഉറപ്പാക്കുന്നതിനും ഇന്ത്യ മതിയായ ഗ്യാരന്റി നൽകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."