പ്രളയക്കെടുതി വിലയിരുത്താന്‍ രക്ഷാപ്രവര്‍ത്തകന്റെ പുറത്തേറി ബി.ജെ.പി എം.എല്‍.എ; വിവാദം, വിഡിയോ
ന്യൂഡല്‍ഹി: അസ്സമിലെ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബി.ജെ.പി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തില്‍. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്‌ക്കെതിരേയാണ് വിമര്‍ശനമുയരുന്നത്. പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്.
ഏതാനും ചുവടുകള്‍ മാത്രം ദൂരത്തുള്ള ബോട്ടിലേക്കായിരുന്നു യാത്ര. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സിബു മിശ്രയ്‌ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
#WATCH | Assam: BJP MLA from Lumding Assembly, Sibu Misra was seen taking a piggyback ride to a boat, on the back of a flood rescue worker yesterday, May 18th. He was in Hojai to review the flood situation in the area. pic.twitter.com/Rq0mJ8msxt
— ANI (@ANI) May 19, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."