വാക്കുതര്‍ക്കം, യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ കരിക്കുവില്‍പ്പനക്കാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: മാരകമായി മര്‍ദ്ദനമേറ്റ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തും കരിക്ക് വില്‍പനക്കാരനുമായ യുവാവ് കസ്റ്റഡിയില്‍. ചക്കരക്കല്‍ പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച വൈകുന്നേരം ആറരയ്ക്ക് ഇയാള്‍ ഗൂഡല്ലൂര്‍ സ്വദേശി തെഹാരിഷിനെ(36) ക്രൂരമര്‍ദിച്ചിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദനം. വ്യക്തിപരമായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ശരീരമാസകലം ക്ഷതമേറ്റ ഹാരിഷ് മരിച്ചുവെന്നാണ് പോലിസ് പറയുന്നത്.
ചക്കരക്കല്‍ സി.ഐ ശ്രീജിത്ത് കോടേരിയാണ് കേസ് അന്വേഷിക്കുന്നത്. ഹാരിഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ തെളിവുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ച്ച രാവിലെ ആറരയ്ക്ക് തളാപ്പിലെ ഹോസ്റ്റലിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ ജിനേഷാണ് ഇയാള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിനേഷ് ഹോസ്റ്റലിലെ മറ്റുളളവരെ വിളിച്ചുണര്‍ത്തി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കണ്ണൂര്‍ നഗരത്തില്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്നു ഹാരിഷ്. കുറ്റാരോപതിനായ ഷാജിയെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."