18-44 പ്രായക്കാര്‍ക്ക് ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി
ന്യൂഡല്‍ഹി: 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലാണ് ഇതിനുള്ള അനുമതി. വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതേസമയം, ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അന്തിമ തീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാതിരിക്കുന്ന/പാഴായിപ്പോകാന്‍ ഇടയുള്ള വാക്‌സിന്‍ ഡോസ് ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ വഴി നല്‍കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. കൂടാതെ, മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ലഭ്യമല്ലാത്തവര്‍ക്ക് വാക്സിന്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിക്കൂടിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
സ്പോട്ട് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ വളരെയധികം ശ്രദ്ധചെലുത്തണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."