HOME
DETAILS

സ്റ്റാലിനൊപ്പം നിൽക്കാൻ കേരളത്തിനാകുമോ?

  
backup
March 29 2023 | 20:03 PM

political-and-caste-history-of-kerala

ഡോ. അജയ് എസ്. ശേഖർ


നമുക്ക് ഒരു വടിവേണം, നമ്മെ തല്ലാനെത്തുന്നവർ വടിതേടി കഷ്ടപ്പെടരുതല്ലോ.
നാരായണഗുരു
ബഹുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന 1924-25 കാലത്തെ വൈക്കം സത്യഗ്രഹത്തിന് നൂറുവർഷമാകുന്ന 2023 ഏപ്രിൽ ഒന്നിന് കേരള മുഖ്യമന്ത്രിയും തമിഴക തലൈവരായ സ്റ്റാലിനും വൈക്കത്ത് ഒന്നിച്ചെത്തുകയാണ്. കേരളത്തിലെ ആധുനികകാലത്തെ മനുഷ്യാവകാശ പോരാട്ടങ്ങളെക്കുറിച്ച് കേരള മുഖ്യമന്ത്രി പറയുന്നത് കേൾക്കാൻ ലോകം കാതോർക്കുന്നു. വൈക്കം സത്യഗ്രഹത്തിലേക്കു നയിച്ച സഞ്ചാരസ്വാതന്ത്ര്യ സമരങ്ങളിൽ ഏറ്റവും പ്രധാനമായ 1806 ലെ ദളവാക്കുളം പോരാട്ടത്തേയും ധീരരക്തസാക്ഷികളേയും കുറിച്ച് കേരള മുഖ്യമന്ത്രിക്കു പറയാനാകുമോ എന്നതാണു നിർണായകമായ ചോദ്യം. സ്റ്റാലിൻ്റെ വാക്കുകൾക്കായും നാം കാതോർക്കുന്നു.


കഴിഞ്ഞമാസവും കേരള, തമിളക മുഖ്യന്മാർ ചരിത്രപരമായ തെന്നിന്ത്യൻ ജാതിവിരുദ്ധ പോരാട്ടം ഒന്നിച്ച് ആഘോഷിച്ചിരുന്നു. 2023 മാർച്ച് ആറിന് തമിഴ്‌നാട്ടിലെ നാഗർകോവിലിൽ സ്റ്റാലിനും പിണറായിയും മാറുമറയ്ക്കൽ സമരത്തിൻ ഇരുനൂറാം വാർഷികത്തിൽ ഒത്തുചേരുകയുണ്ടായി. വൈദികവർണാശ്രമധർമമാണീ ജാതിവിലക്കുകളും ഉച്ചനീചത്വങ്ങളും നടപ്പാക്കി സമൂഹത്തെ വേർതിരിച്ചതെന്ന് പിണറായി നാഗർകോവിലിൽ പറഞ്ഞു. മുത്തുക്കുട്ടിനാടാരെന്ന അയ്യാവൈകുണ്ഠസാമിക്കും വൈക്കംവീരരായ തന്തൈപ്പെരിയോറിനും ഒപ്പം സ്റ്റാലിൻ അവിടെ മിഷനറിയായ ഭരണാധികാരി കേണൽ മൺറോയുടെ പേരും പറഞ്ഞു. തിരുവിതാംകൂറിലെ ബഹുജനങ്ങൾ ഓർക്കേണ്ട പേരാണ് മൺറോ എന്ന് സി. കേശവൻ എഴുതിയിട്ടുണ്ട്.
1820 കളിൽ തുടങ്ങി 1859 വരെ നീണ്ട അരനൂറ്റാണ്ടു നീണ്ട പോരാട്ടത്തിലൂടെയാണ് നാടാർ സ്ത്രീകളും പുരുഷന്മാരും വർണാശ്രമധർമത്തോടുള്ള ജീവിതസമരം നാഞ്ചിനാട്ടിൽ വിജയിപ്പിച്ചത്. നായന്മാരും അവർ വേലുത്തമ്പിയുടെ കാലത്തോടെ കുത്തകയാക്കിയ നായൻപടയുമായിരുന്നു ജനങ്ങളെ മൃഗീയമായി വേട്ടയാടിയത്. നീതിയടിയാൾ, യേശുവടിയാൾ, ശകുന്തളാദേവി എന്നിങ്ങനെ നിരവധി നാടാർ വനിതകൾ കുലീനരുടെ കിരാത മർദനത്തിനിരയായി ധീരരക്തസാക്ഷിത്തം വരിച്ചു. നങ്ങേലിയേയും ആറാട്ടുപുഴയേയും പോലെ അവർക്കും സ്മാരകങ്ങൾ ജനകീയ സർക്കാരുകൾ നിർമിക്കേണ്ടതാണ്. നങ്ങേലിയുടെ ബന്ധുക്കൾ ഇന്നും ചേർത്തലയിൽ ജീവിക്കുന്നു. മുലച്ചിപ്പറമ്പിൽ നങ്ങേലിയുടെ പേരിൽ ഉചിതമായ നവോത്ഥാനചരിത്രസ്മാരകവും ശിൽപവും പണിയേണ്ടതുണ്ട്.

 


1900-1915 കാലത്തു നടന്ന ജാതിലഹളകളിലും ഈഴവരും പുലയരുമായ അവർണജനതകളേയും മർദിച്ചത് നായന്മാരായിരുന്നു. അയ്യൻകാളിയുടെ വില്ലുവണ്ടി തടഞ്ഞതും മറ്റാരുമല്ല. ഗുരു അനുകമ്പാദശകവും ജീവകാരുണ്യപഞ്ചകവുമെഴുതിയാണ് ഈ ജാതിമർദനത്തേയും തല്ലിക്കൊലയേയും കാരുണികമായി പരിവർത്തിപ്പിച്ചത്. അദ്ദേഹത്തെ ഇന്ന് ചെറിയ പിള്ളമാരുടെ ശിഷ്യനാക്കാൻ കഷ്ടപ്പെടുകയാണ് ഒളിഗാർക്കിയുടെ ക്ഷുദ്രമനസ്സുകൾ. ബാലാരിഷ്ടത മാറാത്ത സാമൂഹികവിഭാഗങ്ങളാണ് കേരളത്തിൻ പ്രശ്‌നമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രാതിനിധ്യവും അധികാരവും വിലക്കപ്പെട്ട പായസമെന്ന രൂപകത്തിലൂടെ ഗുരു ജനതയിലേക്കുണർത്തി.


ഗുരുവിൻ വണ്ടി തടഞ്ഞതാണ് ശിഷ്യനായ ടി.കെ മാധവനെ സഞ്ചാര സ്വാതന്ത്ര്യത്തിനായി ദേശീയതലത്തിൽ തന്നെ ഇടപെടാൻ പ്രേരിപ്പിച്ചത്. ഗുരുപോലും തനിക്ക് ഒരു വടിവേണമെന്നു പറഞ്ഞകാലം. തന്നെ തല്ലാൻ വർക്കല വരുന്ന വിരോധികൾ വടിതേടി വിഷമിക്കരുതല്ലോ. കോൺഗ്രസ് അജൻഡയാക്കാൻ ഏറെവൈകിയ അടിസ്ഥാന സഞ്ചാര സ്വാതന്ത്ര്യവിഷയം കേരളത്തിലെ ബൗദ്ധപാരമ്പര്യമുള്ള സംഘക്കാരായ ഈഴവരാണ് ദളവാക്കുളം സമരകാലം മുതലെങ്കിലും ആധുനികകാലത്ത് മിഷനറി ഇടപെടലിനും മുമ്പ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും സമരമുഖങ്ങളിലും സജീവമാക്കിയതും അതിനായി ജീവനർപ്പിച്ചതും. ഇഴചേർന്നു സംഘടിതമായതാണ് ഈഴം അഥവാ സംഘം. ഈഴത്തിൻ നാടായതു കൊണ്ടാണ് തമിഴിൽ ഇലങ്കയെ ഈളമെന്നു വിളിച്ചത്.


ഇരുനൂറോളം ഈഴവ യുവാക്കളാണ് 1806 ലെ സഞ്ചാര, ആരാധനാ സ്വാതന്ത്ര്യത്തിനായുള്ള ദളവാക്കുളം പ്രക്ഷോഭത്തിൽ രക്തസാക്ഷികളായത്. അവരെ പാതിജീവനോടെ തലവെട്ടി കിഴക്കേനടയിലെ കുളത്തിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു ദളവാവേലുത്തമ്പിയുടെ നായൻപട. ഇന്നും വൈക്കം സ്വകാര്യ ബസ്റ്റാൻഡ് ദളവാക്കുളം എന്നറിയപ്പെടുന്നു. 1539 ലാണ് അശോകകാലം മുതൽ ബൗദ്ധ പള്ളി അഥവാ ബുദ്ധവിഹാരമായിരുന്ന വൈക്കം അമ്പലത്തെ ബ്രാഹ്മണിക ഹൈന്ദവ ക്ഷേത്രമാക്കിയതെന്നാണ് പ്രാദേശിക ചരിത്ര രചയിതാക്കളായ എൻ.കെ ജോസും കലാചരിത്രകാരിയായ സ്റ്റെല്ലാ ക്രാംറീച്ചും ലേഖകനുമെല്ലാം എഴുതിയിട്ടുള്ളത്.


1888 ലെ അരുവിപ്പുറം പ്രതിഷ്ഠയും 1903 ലെ ധർമപരിപാലനയോഗവും സാധ്യമാക്കിയ നാരായണഗുരുവാണ് കേരളനവോത്ഥാനത്തിന് മതേതരവും മാനവികവുമായ വിദ്യാഭ്യാസ സംഘടനാ ദർശനവും നൈതിക ആധാരവുമായത്. ജാതിക്കും വർണാശ്രമത്തിനുമെതിരായ സമരത്തിൽ അദ്ദേഹം തലൈവരായിനിന്നണിനിരത്തിയ ജൈവബുദ്ധിജീവികളായ ശിഷ്യരിലൂടെയാണ്, പൽപുവിലും മൂലൂരിലും കറുപ്പനിലും ആശാനിലും സഹോദരനിലും സി.വി കുഞ്ഞിരാമനിലും മിതവാദിയിലും മാധവനിലും കൂടിയെല്ലാം കേരളം മുഴുവൻ പ്രാതിനിധ്യ, സഞ്ചാര സ്വാതന്ത്ര്യസമരപരമ്പരകളെ സാധ്യമാക്കിയത്.

കോഴിക്കോട് സാമൂതിരിയുടെ തിട്ടൂരത്തെ മാത്രമല്ല മലബാർ ബ്രിട്ടീഷ് കലക്ടറുടെ ഉത്തരവുപോലും കാറ്റിൽപ്പറത്തി നടത്തിയ മിതവാദിയുടെ 1917 ലെ തളിക്ഷേത്രവഴികളിലൂടെയുള്ള ഐതിഹാസികമായ കുതിരവണ്ടിയാത്രയും തീണ്ടൽപ്പലകയെടുത്തു കുളത്തിൽ തള്ളിയതുമെല്ലാം ഓർക്കാം. 1917ൽ തന്നെ സഞ്ചാര, ആരാധനാ സ്വാതന്ത്ര്യങ്ങളെ കുറിച്ചെഴുതുകയും ജാതിവിലക്കു ലംഘിച്ച് 1920ൽ വൈക്കം അമ്പലവഴിയിൽ നടക്കുകയും ചെയ്തത് ടി. കെ. മാധവനാണ്. വൈക്കത്തെത്തുടർന്ന് കണ്ണൻകുളങ്ങരയും തിരുവാർപ്പും സഞ്ചാര സ്വാതന്ത്ര്യ സമരംനടത്തിയതും മാധവനാണ്. തിരുവാർപ്പിൽ സവർണകിങ്കരന്മാരുടെ നിർദയദണ്ഡനത്തിന് ഇരയായി ചോരചുമച്ചുതുപ്പിയാണ് അദ്ദേഹം 1930ൽ നാൽപ്പത്തിനാലാം വയസിൽ പൊലിഞ്ഞത്.


1803 ലാണ് തിരുവിതാംകൂറിലെ മുലക്കരത്തിനെതിരായ ചേർത്തലയിലെ നങ്ങേലിയുടെ ധീരരക്തസാക്ഷിത്തം. 2018 ലെ ഭരണഘടനാ അട്ടിമറിയിലേക്കു നീങ്ങിയ ശൂദ്രലഹളയെന്ന തീണ്ടാരി ലഹളക്കാലത്ത് സ്വയം പ്രതിരോധത്തിനായി കേരളമുഖ്യനായ പിണറായി ഉപയോഗിച്ച നാമമാണ് നങ്ങേലി. പക്ഷേ മണിപ്പിള്ള എന്ന മലയാളി കുലീനയുടെ ജാതിത്തെറി അശോക കേരളത്തെയാകെ ലജ്ജിപ്പിച്ചുകൊണ്ടദ്ദേഹം കേൾക്കുകയും പിന്നണിയിൽ ഭരണഘടനാവിരുദ്ധവും ജനായത്തവിരുദ്ധവുമായ സവർണ സാമ്പത്തിക സംവരണം കേരള നിയമസഭയിലൂടെ പാസാക്കുകയും ചെയ്തു രായ്ക്കുരാമാനം.


1806ൽ, നിരായുധരായി, അടിസ്ഥാന മനുഷ്യാവകാശങ്ങളായ സഞ്ചാര സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, പൊതുവിടപ്രവേശ സ്വാതന്ത്ര്യം എന്നിവയ്ക്കായി ജാതിവിലക്കു ലംഘിച്ച് ധീരരക്തസാക്ഷിത്തം വരിച്ച വൈക്കത്തെ 200 ഈഴവ യുവാക്കൾക്കും ഉചിതമായ ആദരവും സ്മാരകവും നിർമിക്കേണ്ടതുണ്ട്. മഹാകവി ആശാൻ 1923ലെ വടയാർപ്രസംഗത്തിൽ അവരുടെ വീരപുളകമുണർത്തുന്ന ത്യാഗസ്മരണയെ അനശ്വരമാക്കി. ദളവാക്കുളത്തിലുറങ്ങുന്ന അസ്ഥികൾ പൂജിക്കേണ്ടതാണെന്നാണ് ആശാൻ പറഞ്ഞത്. ദളവാക്കുളം രക്തസാക്ഷികളെ ഓർക്കാൻ കേരളമുഖ്യനാവുമോ? ലോകത്തെ കെടുത്തുന്ന ജാതിത്തെറിവിളിച്ച് മണിപ്പിള്ളയും ഒളിഗാർക്കിയും നടത്തിയ ഭരണഘടനാ അട്ടിമറികളും ജനായത്തധ്വംസനങ്ങളും തിരുത്താനും സാമൂഹിക പ്രാതിനിധ്യവും സന്തുലനവും ഉറപ്പാക്കാനും നമുക്കു കഴിയുമോ? ഹിന്ദുത്വത്തെ ചെറുക്കാൻ സ്റ്റാലിൻ പ്രതിനിധാനം ചെയ്യുന്ന തെന്നിന്ത്യൻ ദ്രാവിഡ രാഷ്ട്രീയത്തിനൊപ്പംനിൽക്കാൻ കേരളത്തിനാകുമോ?
(കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും സെൻ്റർ ഫോർബുദ്ധിസ്റ്റ് സ്റ്റഡീസിൻ്റെ കോഡിനേറ്ററുമാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago