'മറ്റു രാജ്യങ്ങള്‍ കൊവിഡ് വാക്സിന് വാങ്ങിക്കൂട്ടിയപ്പോള്‍ ഇന്ത്യ വൈകിപ്പിച്ചു'
ന്യൂഡല്‍ഹി: മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ആവശ്യമായ വാക്സിന് വാങ്ങിക്കുന്നതില്‍ ഇന്ത്യ വൈകിയെന്നും ഇപ്പോള്‍ അന്താരാഷ്ട്ര വിപണയില്‍ വാക്സിന് ലഭ്യത കുറഞ്ഞെന്നും മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്. മെഡിക്കല്‍ ഓക്സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമാണ് ഡോ.ഗഗന്‍ദീപ് കാങ്.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മഹാരാഷ്ട്ര, ഒഡിഷ, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വഴി നേരിട്ടു വാക്്സിന് വാങ്ങാന്‍ നീക്കം നടത്തുന്നതിനിടെയാണ് ഗഗന്‍ദീപിന്റെ വിമര്‍ശനം. വാക്സീന്റെ അഭാവത്തില്‍ പല സംസ്ഥാനങ്ങളിലും വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.
അപകടസാധ്യത മുന്നില്‍ കണ്ട് മറ്റു രാജ്യങ്ങള്‍ ഒരു വര്‍ഷത്തോളമായി വാക്സിനുകള്‍ വാങ്ങിവെക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നമ്മള് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോള്‍ വിപണയിലെ വാക്സിന്റെ ലഭ്യത എത്രത്തോളമുണ്ടെന്ന് ചിന്തിക്കേണ്ടതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."