ശ്വാസകോശത്തില്‍ അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍
വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച വൈകീട്ടാണ് മാര്‍പ്പാപ്പയെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങള്‍ മാര്‍പ്പാപ്പക്ക് അശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 86കാരനായ മാര്‍പ്പാപ്പക്ക് കൊവിഡ് ഇല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ അറിയിച്ചു.
2021 ജൂലൈയിൽ 10 ദിവസം ജെമെല്ലി ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം ആദ്യമായാണ് മാർപ്പാപ്പയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വിശുദ്ധ വാരം അടുത്തിരിക്കെ മാർപ്പാപ്പയുടെ അനാരോഗ്യം വിശ്വാസികൾക്ക് ആശങ്ക നൽകുന്നതാണ്. വിശുദ്ധ വാര തിരു കർമങ്ങളിൽ മാർപ്പാപ്പ പങ്കെടുക്കുമോയെന്നതും വ്യക്തമല്ല.
കാലിലെ ലിഗ്മെന്റിലുണ്ടായ പരിക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി വീൽചെയറിൻറെ സഹായത്തോടെയാണ് മാർപ്പാപ്പ സഞ്ചരിക്കുന്നത്. കാലിലെ പരിക്കിന് ശസ്ത്രക്രിയ ചെയ്യുന്നതിൽ വിസമ്മതിച്ചിരുന്നതായി മാർപ്പാപ്പ നേരത്തെ പ്രതികരിച്ചിരുന്നു.
2021ൽ ശസ്ത്രക്രിയ സമയത്ത് ജനറൽ അനസ്‌തേഷ്യ സമയത്ത് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും മാർപ്പാപ്പ നേരത്തെ പ്രതികരിച്ചിരുന്നു.
അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് എത്തുമെന്ന് മാര്‍പ്പാപ്പ സുഡാന്‍ സന്ദര്‍ശനത്തിന് പിന്നാലെ വിശദമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."