HOME
DETAILS

പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കണം; രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് എം.പിമാര്‍

  
backup
May 24 2021 | 13:05 PM

remove-praphul-patel-muslim-league-to-president

കോഴിക്കോട്: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോദ പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും അവിടെ ഈ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ജനാതിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും കരി നിയമങ്ങള്‍ ഉപയോഗിച്ചു നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെയും നേരിട്ട് മനസ്സിലാക്കാനായി കേരളത്തിലെ പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു ഡെലിഗേഷനെ അയക്കണമെന്നും എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
മെമ്മോറാണ്ടത്തിലെ പ്രധാന കാര്യങ്ങള്‍ ഇപ്രകാരം. ഈ കേന്ദ്ര ഭരണ പ്രദേശത്തിന്റെ താളം തെറ്റിക്കുന്ന വിധത്തില്‍ സങ്കീര്‍ണവും നീചവുമായ സാഹചര്യങ്ങള്‍ ഉണ്ടാക്കുകയാണ് അഡിമിനിസ്‌ട്രേറ്റര്‍ ചെയ്യുന്നത്. ശാന്തപ്രിയരും സമാധാന സ്‌നേഹികളുമായ ദ്വീപ് ജനതയെ പ്രകോപരാക്കുന്ന വിധത്തില്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അഡ്മിനിസ്‌ട്രേറ്റര്‍ അനുദിനം ചെയ്തുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായും ഒരു ബി.ജെ.പിക്കാരനെപ്പോലെ പ്രവര്‍ത്തിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നത്. ഭരണഘടനക്ക് വിരുദ്ധമായും ജനങ്ങളുടെ താല്പര്യത്തെ എതിര്‍ത്ത് കൊണ്ട് പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ നടപടികളില്‍ അദ്ദേഹം ഭരണഘടന തത്വങ്ങള്‍ തന്നെ ലംഘിക്കുകയാണ്. ഭരണഘടന പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അധികാര അവകാശങ്ങള്‍ തന്നിലേക്ക് തിരിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹം കൊണ്ട് വന്ന പഞ്ചായത്ത് നിയമത്തിലെ ഭേദഗതിയില്‍ രണ്ട് കുട്ടികള്‍ക്ക് മേലെയുള്ളവര്‍ തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ പോലും പറ്റില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ലക്ഷദ്വീപ് മൃഗ സംരക്ഷണ നിയമത്തിന്റെ പേരില്‍ ആദ്ദേഹം കൊണ്ട് വന്നത് ബീഫ് നിരോധനം പോലുള്ള നടപടികളാണ്. അവിടെ താമസിക്കുന്നവരുടെ ഭക്ഷണ രീതി തന്നെ മാംസാഹാരമാണ്. തന്റെ സൈധാന്ധിക ഇഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഔദ്യോയോഗിക പദവികള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. എക്കാലത്തും ശാന്തിയും സമാധാനവും കളിയാടുകയും കുറ്റകൃത്യങ്ങള്‍ തീരെ ഇല്ലാതിരിക്കുകയും ചെയ്ത ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പില്‍ വരുത്താനുള്ള നടപടിയും അദ്ദേഹം ചെയ്തു കഴിഞ്ഞു. പ്രാദേശികമായിട്ട് പല ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെയെല്ലാം അതോടപ്പം തന്നെ മത്സ്യതൊഴിലാളികളെയും അദ്ദേഹം പല കള്ള കേസുകളിലും കുടുക്കുകയാണ്. സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ ബ്രിടീഷുകാര്‍ ജനങ്ങളോട് കാണിച്ച ക്രൂരതയാണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ പലയിടത്തും കോവിഡ് രൂക്ഷമായപ്പോള്‍ തീരെ ബാധിക്കാതിരുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ വന്ന് കോവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും വ്യവസ്ഥകളും നിസ്സാരവല്‍ക്കരിക്കുക വഴി കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുകയാണ് ചെയ്തത്. ഇന്ന് ദ്വീപ് സമൂഹത്തിലെ 7 ശതമാനത്തോളം വരുന്ന ആളുകള്‍ കോവിഡ് ബാധിതരായി മാറി. 24 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു TPR 68 ശതമാനത്തിലേക്ക് ഉയര്‍ന്നു. കാര്യമായ ചികിത്സ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത സ്ഥലങ്ങളാണ് ദ്വീപ് സമൂഹങ്ങള്‍. അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നടപടികള്‍ ലക്ഷദ്വീപിനെ രോഗാതുരമാക്കുകയാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ അധികവും മലയാളം സംസാരിക്കുന്നവരാണ്. അവരുടെ ബന്ധുക്കളും മറ്റും കൂടുതലും കേരളത്തിലാണ് ഉള്ളത്. അവര്‍ക്ക് ഏറ്റവും സൗകര്യമുള്ള തുറമുഖം ബേപ്പൂരാണ് ഇത് ഇപ്പോള്‍ കര്‍ണാടകയിലെ മംഗലൂരിലേക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം കണക്കിലെടുത്തു കൊണ്ട് മാറ്റുന്ന പ്രവര്‍ത്തനത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍. ഇതിന്റെയെല്ലാം ഉള്ളില്‍ കൃത്യമായ ആസൂത്രിതമായ അജണ്ടകള്‍ ഉണ്ടെന്നുള്ളത് വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള അവകാശ അധികാരങ്ങളെയും മറ്റും പാടെ നിഷേധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ വ്യാപകമായി നടന്നു കൊണ്ടിരിക്കുകയാണ്. അമുല്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഗുജറാത്തില്‍ നിന്ന് ഇവിടെ ഇറക്കുമതി ചെയ്യാനും ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ലക്ഷദ്വീപിലെ ജനസംഖ്യാനുപാതം തകര്‍ക്കുക അവിടെ ലഭ്യമായി കൊണ്ടിരിക്കുന്ന ആദിവാസി സംവരണം ഇല്ലാതാക്കുക എന്നിത്യാതി അജണ്ടയും അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടത്തിയെടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.
ഇന്ത്യാ ഗവണ്മെന്റ് ഉദ്യോഗസ്ഥ മേധാവിത്വത്തെ ദുരുപയോഗപ്പെടുത്തി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഗാതം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ പാര്‍ലിമെന്റില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്തു കൊണ്ട് നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ അസ്സ്വാരസ്യങ്ങളും അമ്പരപ്പും ഉണ്ടാക്കുന്ന നടപടികള്‍ക്ക് സ്വയം നേതൃത്വം കൊടുക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ അവിടുന്ന് തിരിച്ചു വിളിക്കേണ്ടത് രാജ്യ താല്‍പ്പര്യത്തിന് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ തിരിച്ചു വിളിച്ചു ദ്വീപ് സമൂഹത്തെയും അതിലെ ജനങ്ങളെയും രക്ഷിക്കാനുള്ള ബാധ്യത സദയം നിര്‍ വഹിക്കണമെന്നും എം.പിമാര്‍ രാഷ്ട്രപതിയോ് ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago