'എല്ലാ ഭാഷയേയും ആദരവോടെ കാണുന്നു'; ഹിന്ദി വാദത്തില്‍ അമിത്ഷായെ തിരുത്തി മോദി
ഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യന്‍ പ്രാദേശിക ഭാഷകളെയും ഒരേപോലെ ആദരിക്കുന്നതായി രാജസ്ഥാനില്‍ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങളാണ് എല്ലാ പ്രാദേശിക ഭാഷകളും. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഭാഷ, സംസാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും മോദി പറഞ്ഞു.
ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും 2024ഇല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ വേണ്ടിയുള്ള മൂന്ന് ദിവസത്തെ നേതൃയോഗമാണ് ജയ്പൂരില്‍ നടക്കുന്നത്.
വന്‍ വിജയം നേടിയെങ്കിലും ബി.ജെ.പി ലക്ഷ്യത്തിലെത്തിയിട്ടില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബി.ജെ.പിയിലാണെന്നും ജനങ്ങളുടെ പ്രതക്ഷ സഫലമാക്കണമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."