HOME
DETAILS

ഷിന്ദഗാ പള്ളിയിലെ മുപ്പത്തിരണ്ടാം നോമ്പുകാലം

  
backup
March 30 2023 | 08:03 AM

ramzan-story-from-gulf-latest

ദുബൈ: ദുബൈ ഷിന്ദഗ പള്ളിയില്‍ നിന്നും മഗ്രിബ് ബാങ്കുയരുമ്പോള്‍ കാരയ്ക്കാചീളുകള്‍ നുണഞ്ഞ് അല്ലാഹുവിനെ സ്തുതിച്ച് നോമ്പുതുറക്കുകയാണ് ആ മലയാളി സ്വാത്വികന്‍. മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ഒരു റമദാനില്‍ കടലലകള്‍ കടന്നെത്തിയ നാളുകളിലേക്ക് അദ്ദേഹത്തിന്റെ ഓര്‍മകള്‍ പറന്നു.

കരകാണാ കടലല മേലെ മോഹപ്പൂങ്കുരുവികള്‍ പറന്ന കാലത്ത് തുടങ്ങുന്ന വ്യതിരിക്തമായ ഒരു ജീവിതകഥ പറയുകയാണ് ഇബ്രാഹിം മുസ്ലിയാരെന്ന മലബാരി. ഷിന്ദഗയില്‍ ചരിത്രപ്രാധാന്യമേറിയ ഒരു ആരാധനാലയമാണ് മസ്ജിദ് അല്‍ ശുയൂഖ്. ക്രീക്കിന്റെയും കടലിന്റെയും കാറ്റേറ്റ് ഈ നാടിന്റെ ചരിത്രം പറയുന്ന പൗരാണിക മസ്ജിദ്്. പേരു പോലെത്തന്നെ ദുബൈയിലെ ശൈഖുമാരുടെ പള്ളിയാണത്. ഷിന്ദഗയിലെ ഹെറിറ്റേജ് മ്യൂസിയത്തിനടുത്ത് ഒന്നേകാല്‍ നൂറ്റാണ്ടിലേറെക്കാലമായി ആത്മീയ വെളിച്ചം വിതറുകയാണ് ഈ ദൈവഭവനം. ഇതിന്റെ കാവല്‍ക്കാരന്‍ ഒരു മലയാളിയാണ്. നാട്ടുകാരും പരദേശികളും ഏറെ ബഹുമാനാദരവോടെ കാണുന്ന കായക്കൊടി ഇബ്രാഹിം മുസ്ലിയാരാണ് ശുയൂഖ് മസ്ജിദിനെ മൂന്നു പതിറ്റാണ്ടിലേറെയായി നയിക്കുന്നത്.

ഹിജ്‌റ വര്‍ഷം 1412 റമദാനില്‍ ഈ നാട്ടിലെത്തിയ അദ്ദേഹം മുപ്പത്തിരണ്ടു റമദാനുകള്‍ക്ക് സാക്ഷിയായി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയുമെല്ലാം അടയാളമായി ശുയുഖ് പള്ളിയുടെ ആത്മീയ പ്രഭയില്‍ ഇന്നും ആ മനുഷ്യന്‍ തിളങ്ങുകയാണ്. 1897ല്‍ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് സഈദ്ബിന്‍ ഹാശിം അല്‍ മക്തൂം ആണ് ഈ പള്ളിയുണ്ടാക്കിയത്. ഇപ്പോഴത്തെ ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ശൈഖ് റാഷിദിന്റെ പിതാവായിരുന്നു അദ്ദേഹം. അന്ന് അറേബ്യന്‍ ശൈലിയില്‍ നിര്‍മിച്ച പള്ളി വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.
തൊണ്ണൂറുകളിലാണ് ഇബ്രാഹിം മുസ്ലിയാര്‍ ദുബൈയിലെത്തുന്നത്. പട്ടിക്കാട് ജാമിഅ നൂരിയയില്‍ പഠിച്ച അദ്ദേഹം നാട്ടിലെ പ്രമുഖ മതപ്രഭാഷകനായിരുന്നു. കേരളത്തിലെ പണ്ഡിത ശ്രേഷ്ഠന്‍മാരുടെ കീഴില്‍ പഠിക്കാന്‍കഴിഞ്ഞു.
ഖുര്‍ആന്‍ മനപ്പാഠമുള്ളതും അറബിഭാഷയിലെ പ്രവീണ്യവും പ്രഭാഷണ മികവും ശുയൂഖ് പള്ളിയിലെ ഇമാമിനെ പ്രസിദ്ധനാക്കി. മലയാളികളും അറബികളും മറ്റ് ദേശക്കാരുമെല്ലാം പള്ളിയിലേക്ക് വരാന്‍ തുടങ്ങി. ജുമുഅയും പെരുന്നാള്‍ നിസ്‌കാരവും നടക്കുന്ന ഇടമാണ് ഈ പള്ളി. ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് വരുന്നത്.

മുപ്പതാണ്ടിലേറെയായി ഈ പള്ളിയും പരിസരവും ഇബ്രാഹിം മുസ്ലിയാരുടെ സാന്നിധ്യത്തില്‍ ആത്മീയനിര്‍ഭരമാണ്. തദ്ദേശീയരായ അറബികള്‍ക്ക് അദ്ദേഹത്തെ ഏറെ ബഹുമാനമാണ്. ഈ നാടിന്റെ ചിത്ര സാക്ഷ്യമായ ശുയൂഖ് മസ്ജിദിലേക്ക് പ്രമുഖര്‍ പലപ്പോഴും സന്ദര്‍ശകരായെത്താറുണ്ട്. മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് അടക്കമുള്ളവര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

പ്രമുഖരായ പലര്‍ക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചപ്പോള്‍ പള്ളി ഇമാമുകള്‍ക്കും ആ പദവി നല്‍കിയത് ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖ ഇമാമുമാരില്‍ പ്രധാനിയായി അവര്‍ ഇബ്രാഹിം മുസ്ലിയാരെ തിരഞ്ഞെടുത്ത് സുവര്‍ണ വിസ നല്‍കിയപ്പോള്‍ പടച്ചവന്റെ അനുഗ്രഹത്താല്‍ വിനയാന്വിതനാവുകയായിരുന്നു അദ്ദേഹം. യു.എ.ഇ മതകാര്യവകുപ്പും നിരവധി സംഘടനകളും അദ്ദേഹത്തെ നേരത്തെയും പലതവണ ആദരിച്ചിട്ടുണ്ട്. യു.എ.ഇയില്‍ മലയാളികളും അല്ലാത്തവരും ആരംഭിക്കുന്ന ആയിരക്കണക്കിന് സംരംഭങ്ങള്‍ക്ക് പ്രാര്‍ഥനയോടെ തുടക്കം കുറിക്കാന്‍ ഇബ്രാഹിം മുസ് ലിയാര്‍ക്ക് അവസരമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. തങ്ങളുടെ പ്രിയ ഉസ്താദിനെ കാണാനും സംസാരിക്കാനുമായി എന്നും ശുയൂക്ക് പള്ളിയില്‍ നിരവധി മലയാളികള്‍ എത്താറുണ്ട്.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത കായക്കൊടി സ്വദേശിയാണ് ഇബ്രാഹിം മുസ്ലിയാര്‍. വയനാട്ടിലെ കെല്ലൂരില്‍ പുഴക്കല്‍ അബ്ദുല്ല ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും രണ്ടുമക്കളില്‍ ഇളയവനായി 1944ല്‍ ജനിച്ച ഇബ്രാഹിം മുസ്ലിയാര്‍ പരശതം ജീവിതാനുഭവങ്ങളുടെ സാക്ഷിയാണ്. ശുയൂഖ് മസ്ജിദിനു ചാരത്ത് ഇമാം ഹൗസില്‍ ഇബ്രാഹിം മുസ്ലിയാര്‍ കാത്തിരിപ്പുണ്ട് ഈ റമദാനിലും ആത്മീയതയുടെ വെളിച്ചവും സ്‌നേഹവും വിതറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago