നവജ്യോത് സിങ് സിദ്ദു പട്യാല കോടതിയില്‍ കീഴടങ്ങി; ഇനി ഒരു വര്‍ഷം ജയില്‍വാസം
ന്യൂഡല്‍ഹി: റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു കീഴടങ്ങി. പട്യാല സെഷന്‍സ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്.
കേസില്‍ സുപ്രിംകോടതി ഇന്നലെ സിദ്ദുവിന് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ശിക്ഷ.
അതേസമയം, തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."