ടൂള്‍ കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഓഫിസുകളില്‍ റെയ്ഡ്; നടന്നത് റെയ്ഡല്ല, നോട്ടിസ് നല്‍കാനാണെന്ന വിശദീകരണവുമായി പൊലിസ്
ന്യുഡല്‍ഹി: ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്ത്യയുടെ ദില്ലിയിലെ ഓഫീസുകളില്‍ പൊലിസ് സ്‌പെഷ്യല്‍ സെല്‍ പരിശോധന. ഗുഡ്ഗാവ്, ഡല്‍ഹി ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിച്ഛായ മോശമാക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ച ബി.ജെ.പി വക്താവ് സംബിത് പാത്രയുടെ ട്വീറ്റാണ് വ്യാജരേഖയാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ലെറ്റര്‍ പാഡിലുള്ള ഒരു പ്രസ്താവനയുടെ ചിത്രമായിരുന്നു സംബിത് പാത്ര ട്വിറ്ററില്‍ പങ്കുവച്ചത്.
നേരത്തെ ബി.ജെ.പി വക്താവ് സാംബിത് പാത്ര കോണ്‍ഗ്രസ് ടൂള്‍ കിറ്റ് എന്ന പേരില്‍ പ്രചരിപ്പിച്ച കത്തിന് ട്വിറ്റര്‍ മാനിപുലേറ്റഡ് മീഡിയ ടാഗ് കൊടുത്തിരുന്നു. ഇതില്‍ വിശദീകരണം ചോദിച്ച് സ്‌പെഷ്യല്‍ സെല്‍ ട്വിറ്റര്‍ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന.
അതേസമയം ഓഫിസില്‍ നടന്നത് റെയ്ഡല്ലെന്നും ഇവിടെ എത്തിയത് നോട്ടിസ് നല്‍കാന്‍ മാത്രമാണെന്നും ദില്ലി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."